Daily Current Affairs | 16 March 2024 | Guides Academy

Daily Current Affairs 16/03/2024

1. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം(UNDP) പുറത്തിറക്കിയ 2022-ലെ ലിംഗ അസമത്വ സൂചികയിൽ(Gender Inequality Index) ഇന്ത്യയുടെ സ്ഥാനം- 108

🔹
2021-ൽ ഇന്ത്യയുടെ സ്ഥാനം- 122

🔸യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ
2022-ലെ ലിംഗ അസമത്വ സൂചികയിൽ ഒന്നാമതുള്ള രാജ്യം- ഡെന്മാർക്ക്

2. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം(UNDP) പുറത്തിറക്കിയ 2022-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 134

🔹
2021-ൽ ഇന്ത്യയുടെ സ്ഥാനം-135

🔸UNDP പുറത്തിറക്കിയ
2022-ലെ മാനവ വികസന സൂചികയിൽ ഒന്നാമതുള്ള രാജ്യം- സ്വിറ്റ്സർലൻഡ്


3. ലോക ഉപഭോക്തൃ അവകാശ ദിനം - മാർച്ച് 15

🔹
2024-ലെ പ്രമേയം - Fair and responsible AI for consumers

🔹
ദേശീയ ഉപഭോക്തൃ ദിനം- ഡിസംബർ 24

4. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ(UNEP) ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം - കൊച്ചി

🔹
ആഗോളതലത്തിൽ കൊച്ചിയുൾപ്പെടെ 25 നഗരങ്ങളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.

🔹
തേവര-പേരണ്ടൂർ കനാൽ(TP കനാൽ) പുനരുജീവന പദ്ധതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.


5. 2024 മാർച്ചിൽ,
ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ശിപാർശ ചെയ്തത് - ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു

🔹 നിലവിലെ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - രാജീവ് കുമാർ (25-ാമത്)


6. 2029 മുതൽ രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ ശിപാർശ ചെയ്ത സമിതിയുടെ അധ്യക്ഷൻ - റാം നാഥ്‌ കോവിന്ദ്(മുൻ രാഷ്ട്രപതി)


7. ശുചിത്വമിഷന്റെ സഹകരണത്തോടെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്തു നടപ്പാക്കിയ ‘സ്‌നേഹാരാമം’ പദ്ധതിയ്ക്ക് വേൾഡ് റെക്കോഡ്‌സ് യൂണിയന്റെ അംഗീകാരം.

🔹കേരളത്തിലെ
തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റുന്ന പദ്ധതി - സ്നേഹാരാമം


8. 2023-24 വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത് - മുംബൈ

🔹
ഫൈനലിൽ വിദർഭയെ തോൽപ്പിച്ചാണ് മുംബൈയുടെ 42-ാം കിരീടനേട്ടം.


9. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം - ബാർട്ടോസാറ്റ്

No comments:

Powered by Blogger.