Daily Current Affairs | 06 April 2024 | Guides Academy
Daily Current Affairs 06/04/2024
1.കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല -ചെന്തുരുണി (116 ഇനം)
► 111 ഇനം തുമ്പികളെ കണ്ടെത്തിയ സൈലന്റ് വാലിയാണ് രണ്ടാം സ്ഥാനത്ത്.
2. 2024 ഏപ്രിൽ 4 ന് 75 -ാം വാർഷികം ആഘോഷിക്കുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യം
-NATO (North Atlantic Treaty Orga nization)
► ആസ്ഥാനം-ബ്രസൽസ്(ബെൽജിയം)
3. ഗ്രീസിൽ നടന്ന പനോരമ സാഹിത്യോത്സവത്തിൽ ഇന്റർനാഷണൽ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച ഇംഗ്ലീഷ് കവിത സമാഹാരം -
ഫാദർ
►ഇന്ത്യയെ പ്രതിനിധീകരിച്ച അഭിലാഷ് ഫ്രേസറുടെ കൃതിക്കാണ് പുരസ്ക്കാരം.
4. ഇന്ത്യയിലെ ആദ്യ അർബുദ ജീൻ തെറാപ്പി വികസിപ്പിച്ചത്-
ടാറ്റ മെമ്മോറിയൽ സെന്ററും IIT ബോംബെയും ചേർന്ന്
അർബുദ ജീൻ തെറാപ്പി ചികിത്സാ പദ്ധതി രാജ്യത്തിനായി സമർപ്പിച്ചത് രാഷ്ട്രപതി ദ്രൗപതി മുർമു ആണ്.
5.അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റ വും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡിന് ഉടമ-
ജുവാൻ വിസെന്റ പെരസ് മോറ
വെനസ്വലേകാരനായിരുന്ന ഇദ്ദേഹത്തിന് മരിക്കുമ്പോൾ 114 വയസ്സായിരുന്നു
6. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോക സമ്പന്നരുടെ പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് -
മുകേഷ് അംബാനി
7.അടുത്തിടെ, 700 വർഷം പഴക്കമുള്ള വട്ടെഴുത്തു ലിഖിതം കണ്ടെത്തിയ കേരളത്തിലെ ജില്ല -
പാലക്കാട്
8.അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ കേരളത്തിലെ ആദ്യ ജില്ല-
കണ്ണൂർ
9. കേരളത്തിൽ കെട്ടിടങ്ങൾക്ക് ഏർപ്പെടുത്തിയി രുന്ന ആഡംബര നികുതിക്ക് നൽകിയ പുതിയ പേര്-
അധിക നികുതി
10.April 5- National Maritime Day
No comments: