Daily Current Affairs | 31 July 2024 | Guides Academy

Daily Current Affairs 31/07/2024

1.തെക്കേ അമേരിക്കൻ രാജ്യമായ വെന സ്വേലയുടെ പ്രസിഡൻറായി തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്-

നിക്കോളാസ് മഡുറോ

2.ഇറാന്റെ പുതിയ പ്രസിഡന്റായി അധി കാരമേറ്റത്-

മസൂദ് പെസഷ്ക്യൻ

3. ദേശീയ പ്രബന്ധങ്ങളും അന്തർദേശീയ ശാസ്ത്ര ഗവേഷണ ജേണലുകളും വായിക്കാനും പ്രസിദ്ധീകരിക്കുന്നതിനുമായി Department of Atomic Energy (DAE) അവതരിപ്പിച്ച സംവിധാനം-

One DAE One Subscription (ODOS)

4.ഇന്ത്യയിൽ ആദ്യമായി സ്‌കൂൾ ഒളിമ്പിക് സംഘടിപ്പിക്കുന്ന സംസ്ഥാനം -

കേരളം

5.മധ്യകാലഘട്ടത്തിലെ ബാവോലിസ് അല്ലെങ്കിൽ പരമ്പരാഗത ജലസംഭരണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ മുങ്ങിക്കിടക്കുന്ന മ്യൂസിയം (Sunken Museum) നിലവിൽ വന്നത്-

ഡൽഹി- ഹുമയുൺ ശവകുടീരം

6. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി-

ഡിജി കേരളം

7.പി.എം. സൂര്യ ഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സൗരോർജ പ്ലാന്റ്റ് സ്ഥാപിച്ച സംസ്ഥാനം-

ഗുജറാത്ത്

രണ്ടാം സ്ഥാനം - മഹാരാഷ്ട്ര

മൂന്നാം സ്ഥാനം - കേരളം

8.തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ആരംഭിക്കുന്ന രാഷ്ട്രീയ പാർട്ടി-
ജൻ സുരാജ്

9.2024 - ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാമത്തെ മെഡൽ നേടി യത്-

മനു ഭാക്കർ & സരബ്‌ജോത് സിംഗ്

► 10 മീറ്റർ ഏയർപിസ്റ്റൾ മിക്സഡ് ഷൂട്ടിംഗ് ഇനത്തിലാണ് മനു ഭാക്കറും സരബ് ജോത് സിംഗും ഇന്ത്യക്കായി 'വെങ്കല' മെഡൽ നേടിയത്

" ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ താരമാണ് മനുഭാക്കർ

" പി.വി. സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ വനിതാ താരമാണ് മനു ഭാക്കർ

No comments:

Powered by Blogger.