Daily Current Affairs | 01 September 2024 | Guides Academy

Daily Current Affairs 01/09/2024

1. ലോക അണ്ടർ 20 അലറ്റിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ എത്തിയത് -
ഷാരൂഖ് ഖാൻ

2. ഈ വർഷത്തെ ഹൂറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് - ഗൗതം അദാനി 

🔹രണ്ടാം സ്ഥാനം - മുകേഷ് അംബാനി 

🔹 മലയാളികളിൽ ഒന്നാമൻ- എം. എ.യൂസഫലി

3. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (head of government )വേദി-
ഇസ്ലാമാബാദ് 

🔹 പാകിസ്ഥാനാണ് നിലവിൽ എസ്.സി.ഒയുടെ അധ്യക്ഷ പദവിയിൽ ഉള്ളത്.

🔹എസ്.സി.ഒ 2024 ലെ രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയുടെ വേദി - അസ്താന (കസാക്കിസ്ഥാൻ)

4. മട്ടന്നൂർ ശങ്കരൻകുട്ടി ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു -
വാദ്യ കല (തായമ്പക )

🔹 ആധുനിക തയമ്പക ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്- മട്ടന്നൂർ ശങ്കരൻകുട്ടി  

🔹 നിലവിലെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി 

5. ലോട്ടറി ടിക്കറ്റിന് സേവന നികുതി ഈടാക്കാൻ ആകില്ലെന്ന് വിധി പ്രസ്താവിച്ചത്-
സുപ്രീംകോടതി 

6. നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കാൻസർ രോഗബാധിതരായവർക്ക് പൊതു വിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച പരമാവധി വിലക്കുറവിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതി -
കാരുണ്യ സ്പർശം 

7. സംസ്ഥാന ജലപാതയായ ഈസ്റ്റ് വെസ്റ്റ് കനാൽ വ്യാപിച്ചു കിടക്കുന്നത് - തിരുവനന്തപുരം കോവളം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കിലോമീറ്റർ

🔹 കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശീയ ജലപാത - NW3 ( കൊല്ലം - കോട്ടപ്പുറം )

8.സൂപ്പർ ലീഗ് കേരള ജേതാക്കൾക്ക് സമ്മാന തുക - 1 കോടി 

🔹 റണ്ണറപ്പിന് ലഭിക്കുന്നത് - 50 ലക്ഷം 

9.പിഎം സൂര്യഘർ പദ്ധതിയിൽ വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് കേന്ദ്രസർക്കാരിന്റെ സബ്സിഡി നേടുന്നതിൽ മൂന്നാം സ്ഥാനത്തുള്ളത് - കേരളം 

🔹 ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ആദ്യ രണ്ടു സ്ഥാനക്കാർ.


No comments:

Powered by Blogger.