Daily Current Affairs | 02 September 2024 | Guides Academy

Daily Current Affairs 02/09/2024

1. ഈ ഓഗസ്റ്റിൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർ -
വിൽ പുകൊവ്സ്കി 

2. വീടുകളിൽ അതിക്രമത്തിനിരയാകുന്നവരുടെ താൽക്കാലിക അഭയ കേന്ദ്രമായ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് - സ്നേഹിത  

3. ഭൂമധ്യരേഖ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസമാണ് - ലാനിന 

🔹 ശൈത്യകാലത്ത് വേനൽക്കാലം എന്ന പോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴപെയ്യുക, മഞ്ഞുവീഴ്ച അതിതീവ്രമാവുക തുടങ്ങിയ പ്രതിസന്ധികൾ ആണ് ലാ നിന ഉണ്ടാക്കുന്നത്

4. ഗുരുഗ്രാമിൽ ക്യാമ്പസ് ആരംഭിക്കാൻ ഒരുങ്ങുന്ന യുകെയിലെ സർവകലാശാല - സതാംപ്ടൻ സർവ്വകലാശാല

5. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആയി ചുമതലയേറ്റത് - ടി.വി. സോമനാഥൻ 

6. രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പദ്ധതി-
വാധ്വാൻ ( മഹാരാഷ്ട്രയിലെ പാൽഘറിൽ )

🔹തറക്കല്ലിട്ടത് - പ്രധാനമന്ത്രി നരേന്ദ്ര മോദി 

7. 2024 ഓഗസ്റ്റിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജി -
ജസ്റ്റിസ് ഹിമ കൊഹ്‌ലി 

🔹 തെലുങ്കാന ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഒമ്പതാമത്തെ വനിത ജഡ്ജിയുമാണ് ഹിമ കോഹ്ലി.

🔹 സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - ഡി.വൈ. ചന്ദ്രചൂഡ് 

🔹 നിലവിലെ അറ്റോണി ജനറൽ - ആർ. വെങ്കിട്ട രമണി

8. പാരാലിമ്പിക്സ് -2024

🔹 പാരലിമ്പിക്സിന്റെ 17 മത് പതിപ്പിനാണ് പാരീസിൽ തുടക്കമായത്.

🔹 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകരായത് - പുരുഷ ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവ് 

🔹 പാരിസ് പരലിമ്പിക്‌സിലെ ആദ്യ സ്വർണ മെഡൽ ജേതാവ് - സൈക്ലിങ് താരം കരളിൻ ഗ്രൂട്ട് ( നെതർലാൻഡ്)

🔹 ശീതൾ ദേവി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ആർച്ചറി 

🔹 വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്. എച്ച് 1 ൽ സ്വർണ്ണം നേടിയത് - അവനി ലെഖാര

🔹 തുടർച്ചയായ രണ്ട് പാരാലിമ്പിക്സുകളിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത - അവനി ലെഖാര 

🔹 ഈ ഇനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ വനിത താരം -മോന അഗർവാൾ 

🔹 പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾസ് സ്റ്റാൻഡിങ് എസ് എച്ച്1 ൽ വെള്ളി നേടിയത് - മനീഷ് നർവാൾ 

🔹 വനിതകളുടെ 100 മീറ്ററിൽ വെങ്കലം നേടിയത് - പ്രീതിപാൽ 

No comments:

Powered by Blogger.