Daily Current Affairs | 04 September 2024 | Guides Academy

Daily Current Affairs 04/09/2024


1. അടുത്തിടെ അന്തരിച്ച പിന്നോക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ പ്രശസ്ത എഴുത്തുകാരനും സിനിമ നാടക പ്രവർത്തകനുമായ വ്യക്തി - കെ.ജെ. ബേബി

🔹 അപൂർണ്ണ,നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശുമരണം, കീയു ലോകത്തിൽ നിന്ന്, കുഞ്ഞി മായിൻ എന്തായിരിക്കും പറഞ്ഞത്,ഗുഡ, മാവേലി മൻറം, ബെസ്പൂര്‍ക്കാന, ഗുഡ് ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ.

🔹 കേരള സാഹിത്യ അക്കാദമി അവാർഡ്,ജോസഫ് മുണ്ടശ്ശേരി അവാർഡ്, കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

2.വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത് -
എയർ മാർഷൽ തേജീന്ദർ സിംഗ് 

3. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനായി ചുമതലയേറ്റത് -
 വി. സതീഷ് കുമാർ 

4.കേരളത്തിലെ 5 ലക്ഷം കർഷകർക്ക് ഗുണം ആവുന്ന സ്മാർട്ട് കൃഷി രീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള ലോക ബാങ്കിന്റെ അംഗീകാരം ഉള്ള പദ്ധതി -
കേര ( കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രൊജക്റ്റ്‌ )

5.ദേശീയ പോഷകാഹാര വാരം -
 സെപ്റ്റംബർ 1-7 

6. ഈ വർഷം അവസാനത്തോടെ വിരമിക്കുന്ന സൈന നെഹ്വാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബാഡ്മിന്റൺ 

🔹 2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെങ്കലമെഡൽ നേടിയിട്ടുണ്ട്.

🔹 ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം - സൈന നെഹ്വാൾ 

7. 2024 സെപ്റ്റംബറിൽ വിരമിക്കുന്ന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ -
 ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ 

🔹 പുതിയ അധ്യക്ഷനായി ചുമതലയേൽക്കുന്നത് - ജസ്റ്റിസ് ബി സുധീന്ദ്രകുമാർ  

🔹 കോവിഡ് കാലത്ത് ഇന്ത്യയിൽ ആദ്യമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികൾ ആരംഭിച്ചത് - ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ 

7. ദേശീയ ഓപ്പൺ അത്‌ലറ്റിക്സിൽ വനിതാ ലോങ് ജമ്പിൽ സ്വർണ്ണം നേടിയ മലയാളി താരം -
 ആൻസി സോജൻ ( സർവീസസ്)

7. പാരിസ് പാരാലിമ്പിക്സ് 2024

🔹 ബാഡ്മിന്റൺ പുരുഷന്മാരുടെ എസ്എൽ 3 വിഭാഗത്തിൽ സ്വർണ്ണം നേടിയത് - നിതേഷ് കുമാർ 

🔹 ബാഡ്മിന്റൺ പുരുഷന്മാരുടെ എസ് എൽ 4 വിഭാഗം സിംഗിൾസിൽ വെള്ളി നേടിയത് - സുഹാസ് യതിരാജ് 

🔹വനിതകളുടെ എസ് യു 5 വിഭാഗം സിംഗിൾസിൽ വെള്ളി നേടിയത് - തുളസിമതി മുരുകേശൻ 

🔹 ഇതേ വിഭാഗത്തിൽ മനീഷ രാംദാസ് വെങ്കലം നേടി 

🔹 പുരുഷ ജാവലിൻ ത്രോയിൽ (F64) സ്വർണ്ണം നേടിയത് - സുമിത് ആന്റിൽ 

🔹 പുരുഷന്മാരുടെ എഫ് 56 വിഭാഗം ഡിസ്കസ് ത്രോയിൽ വെള്ളിമെഡൽ നേടിയത് - യോഗേഷ് കഥുനിയ 

🔹 ഹൈജമ്പ് ടി-47 വിഭാഗം വെള്ളി നേടിയത് - നിഷാദ് കുമാർ 

🔹 മിക്സഡ് വിഭാഗം കോമ്പൗണ്ട് ആർച്ചറിയിൽ വെങ്കലം നേടിയത് - ശീതൾ ദേവി,രാകേഷ് കുമാർ 

🔹 മൂന്ന് സ്വർണം, അഞ്ചു വെള്ളി,ആറ് വെങ്കലം എന്നിവ ഉൾപ്പെടെ 14 മെഡൽ നേടി ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഇന്ത്യ.

8. വിള പരിപാലനത്തോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ക്യാമ്പയിൻ - തെങ്ങിനു തടം മണ്ണിനു ജലം 

🔹 സംസ്ഥാന കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് മന്ത്രി - പി. പ്രസാദ് 


No comments:

Powered by Blogger.