Daily Current Affairs | 05 September 2024 | Guides Academy

Daily Current Affairs 05/09/2024

1. പതിനാലാം നൂറ്റാണ്ടിൽ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഗണിത ജ്യോതിശാസ്ത്രജ്ഞൻ -
സംഗമഗ്രാമ മാധവൻ

🔹 ഗോവ ഗവർണർ - പി എസ് ശ്രീധരൻ പിള്ള 

2. വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കുന്നതിനുള്ള തുള്ളി മരുന്ന് -
 പ്രെസ് വു (എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് )

🔹ഇന്ത്യയിലിതാദ്യമായാണ് ഇത്തരം ഒരു മരുന്ന് വിപണിയിൽ എത്തുന്നത്.

3.മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീ കൊല്ലപ്പെടുകയോ കോമയിൽ ആവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം 2024 സെപ്റ്റംബറിൽ പാസാക്കിയ സംസ്ഥാനം -
പശ്ചിമബംഗാൾ 

🔹 അപരാജിത വിമൻസ് ആൻഡ് ചൈൽഡ് ( വെസ്റ്റ് ബംഗാൾ ക്രിമിനൽ ലോസ് ആൻഡ് അമെൻഡ്മെന്റ് ) ബിൽ 2024 എന്നാണ് ബില്ലിന്റെ പേര്.

🔹 പശ്ചിമബംഗാൾ മുഖ്യമന്ത്രി - മമതാ ബാനർജി 

4.ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി -
നരേന്ദ്രമോദി 

🔹 തെക്ക് കിഴക്ക് ഏഷ്യയിലെ കുഞ്ഞു മുസ്ലിം രാജ്യമാണ് ബ്രൂണെ 

🔹 ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം- ഇസ്താനാ നൂറുൾ ഇമാം 

5. എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് -
സെപ്റ്റംബർ 28

🔹 പുന്നമട കായലിലാണ് നെഹ്റു ട്രോഫി ജലമേള നടക്കുന്നത്.

6. നിർധനരായ രോഗികൾക്കും അനാഥർക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്കും സൗജന്യ ചികിത്സയും ഭക്ഷണവും വസ്ത്രവും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി എറണാകുളം മെഡിക്കൽ കോളേജ് ആരംഭിച്ച പദ്ധതി-
മദദ് പദ്ധതി

7. പാരിസ് പാരലിമ്പിക്സ് 2024 

🔹 അത്‌ലറ്റിക്സിൽ വനിതാ 400 മീറ്ററിൽ വെങ്കലം നേടിയത് - ദീപ്തി ജീവാൻജി 

🔹 ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ (ടി4) വിഭാഗത്തിൽ ആണ് മത്സരിച്ചത്.

8. 17 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ നിന്നും വിരമിക്കുന്ന യുറഗ്വയ് ഫുട്ബോളിന്റെ ഇതിഹാസതാരം - ലൂയി സ്വാരേസ് 

9. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ ഡയറക്ടർ ജനറലായി( എയ്റോ ക്ലസ്റ്റർ) ചുമതലയേറ്റത് - കെ. രാജലക്ഷ്മി മേനോൻ 

10. എയർ കേരള വിമാന സർവീസിനായി യു.എ.ഇ.യിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനിയുടെ സി. ഇ. ഒ. യായി നിയമിതനായത് - ഹരീഷ് കുട്ടി 

11. ത്രിപുരയിലെ വിഘടന വാർത്ത സംഘടനകളും ആയി കേന്ദ്രസർക്കാർ സമാധാന ഉടമ്പടിയിൽ ഏർപ്പെടും.

🔹 കേന്ദ്ര ആഭ്യന്തര മന്ത്രി- അമിത് ഷാ 

🔹 ത്രിപുര മുഖ്യമന്ത്രി - മണിക് സാഹ 

12. അമ്പതിനായിരം കേസുകൾ തീർപ്പാക്കി എന്ന് അപൂർവ്വം നേട്ടം കൈവരിച്ച ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്- മുഹമ്മദ് മുഷ്താഖ് 

🔹 ഹൈക്കോടതിയിലെ ഡിജിറ്റൈസേഷനിൽ നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.

13. കേന്ദ്ര മന്ത്രിസഭാ അനുമതി നൽകിയ കെയിൻസിന്റെ പുതിയ ചിപ്പ് ഫാക്ടറി സ്ഥാപിതമാകുന്നത് -
ഗുജറാത്തിലെ സാനന്ദില്‍ 

🔹 കേന്ദ്ര ഐടി ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി - അശ്വിനി വൈഷ്ണവ് 

No comments:

Powered by Blogger.