Daily Current Affairs | 03 September 2024 | Guides Academy

Daily Current Affairs 03/09/2024

1. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ( ഏപ്രിൽ- ജൂൺ ) സാമ്പത്തിക വളർച്ച നിരക്ക് -
6.7%

🔹 കഴിഞ്ഞ 5 പാദങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

🔹 റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്- 7.1%

🔹 ഉൽപ്പന്നങ്ങളും സേവനങ്ങളും അടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ്- ജി.ഡി.പി.

2. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ കുമിളകൾ വന്ന രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയിൽ ആകുന്ന രോഗികൾക്ക് നടത്തുന്ന അന്യൂറിസം കോയിലിംഗ് ചികിത്സ 250ഓളം പേരിൽ വിജയകരമായി പൂർത്തിയാക്കിയത് - കോഴിക്കോട് മെഡിക്കൽ കോളേജ് 

3. പാരിസ് പാരാലിമ്പിക്സിൽ വനിതകളുടെ പത്ത് മീറ്റർ പിസ്റ്റളിൽ വെങ്കലം നേടിയ ഇന്ത്യക്കാരി -
റുബീന ഫ്രാൻസിസ് 

🔹 ഇതോടെ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി.

🔹 പിസ്റ്റൾ ഷൂട്ടിംഗിൽ പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടത്തിന് അർഹയായത് - റുബീന ഫ്രാൻസിസ്അ

4.അടുത്തിടെ ഏതു രാജ്യത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിന് നിരോധനം ഏർപ്പെടുത്തിയത് - ബ്രസീൽ 

🔹 വി.പി.എൻ. എന്നതിന്റെ മുഴുവൻ പേര് - വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്‌

🔹 ബ്രസീൽ പ്രസിഡന്റ് - ലൂയിസ് ഇനാഷ്യോ ലൂല ഡിസിൽവ 

🔹 എലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി - സ്റ്റാർ ലിങ്ക്


5.ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയർ കോച്ചിനെ അവതരിപ്പിച്ചത് - ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിയർ മാനേജ്മെന്റ് സ്ഥാപനമായ ലൈഫോളജി 

🔹 ഹ്യൂമനോയിഡ് റോബോട്ട് കരിയർ കോച്ച് - ലയ എ.ഐ 

🔹 നേരിട്ട് സംശയം ചോദിക്കാനും സൈക്കോമെട്രിക് ടെസ്റ്റുകൾ ചെയ്യാനും വീഡിയോ കാണാനും ഉള്ള സൗകര്യങ്ങൾ റോബോട്ടിലുണ്ട്.

6. ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന്റെ 133 -ആം എഡിഷനിൽ വിജയിയായത് -
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

🔹 ഫൈനലിൽ മോഹൻബഗാൻ സൂപ്പർ ജെയിന്റ്സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി.

🔹 സ്പാനിഷ് പരിശീലകൻ യുവാൻ പെടഡ്രോ ബനാലിയുടെ കീഴിലാണ് നോർത്ത് ഈസ്റ്റ് കളിക്കാൻ ഇറങ്ങിയത്.

🔹 ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ മലയാളി - ജിതിൻ എം.എസ്. 

🔹 ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയത് - നോഹ് സദോയി ( കേരള ബ്ലാസ്റ്റേഴ്സ്)

7. കടുത്ത ഭക്ഷ്യക്ഷാമം മൂലം പട്ടിണിയിലായ ജനങ്ങൾക്ക് വേണ്ടി മാംസത്തിനായി ആനകൾ അടക്കമുള്ള 723 മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ രാജ്യം - നമീബിയ 

🔹 തെക്കേ ആഫ്രിക്കൻ രാജ്യമാണ് നമീബിയ 


8. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മത്സര പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി - യത്നം 

🔹 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനായുള്ള സഹായ പദ്ധതി - സഫലം 

9. ലോക നാളികേര ദിനം - സെപ്റ്റംബർ 2

🔹 ഏറ്റവും കൂടുതൽ നാളികേര ഉൽപാദനം ഉള്ള രാജ്യം - ഇന്ത്യ

🔹 രണ്ടാമത് - ഫിലിപ്പീൻസ് 

🔹 രാജ്യത്ത് നാളികേര ഉല്പാദനത്തിൽ കേരളത്തെ പിന്തള്ളി മുന്നിൽ നിൽക്കുന്നത് - കർണാടക

10. ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രീയിൽ ചാമ്പ്യനായത് - ചാൾസ് ലെക്ലർക്ക് 

🔹 ലക്ലർക്കിന്റെ സീസണിലെ രണ്ടാം കിരീടം ആണിത് 

11.രാത്രികാല ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള രാജ്യത്തെ ആദ്യ ട്രെയിൻ - വന്ദേ ഭാരത് 

🔹 വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത് - ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ ),ബംഗ്ളൂരു 

🔹 കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി - അശ്വിനി വൈഷ്ണവ് 

🔹 കേന്ദ്ര റെയിൽവേ സഹമന്ത്രി - വി.സോമണ്ണ 

🔹 റെയിൽവേ ബോർഡ് സി.ഇ.ഒ. - സതീഷ് കുമാർ

12.മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി കൊല്ലം ജില്ല ആരംഭിച്ച ആപ്ലിക്കേഷൻ - ഫിംസ് ( ഫിഷറീസ് ഇൻഫോർമേഷൻ മാനേജ്മെന്റ് സിസ്റ്റം )

13. 2024 സെപ്റ്റംബറിൽ മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലി മലയിൽ കണ്ടെത്തിയ അപൂർവയിനം എട്ടുകാലി - ഇന്ത്യൻ സോഷ്യൽ സ്പൈഡർ( സ്റ്റെഗോഡിഫസ് സരസിനോറം)

🔹 സാധാരണ എട്ടുകാലികളിൽ നിന്ന് വ്യത്യസ്തമായി ചെറിയ സമുദായങ്ങളായാണ് ഇവ ജീവിക്കുന്നത്.

14. നോർവേ തീരത്ത് ജീവിച്ച റഷ്യൻ ചാരൻ ആയ ബെലൂഗ തിമിംഗലം - വാൽഡിമിർ 

🔹 ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗലങ്ങൾക്ക് നല്ല ബുദ്ധി ശക്തിയാണ്.

15. സുപ്രീംകോടതിയുടെ 75- ആം വാർഷികത്തിന്റെ ഭാഗമായി നീതിയും ജനാധിപത്യവും അടയാളപ്പെടുത്തുന്ന പുതിയ പതാകയും ചിഹ്നവും പ്രകാശനം ചെയ്തത് - ദ്രൗപതി മുർമു 

🔹 അശോകചക്രവും സുപ്രീംകോടതി കെട്ടിടവും ഭരണഘടനയും ആലേഖനം ചെയ്ത പതാക രൂപകൽപ്പന ചെയ്തത് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി

🔹 കേന്ദ്ര നിയമ മന്ത്രി - അർജുൻ റാം മേഘ്വാൾ 

16. കേരളത്തിലെ 5 ലക്ഷം കർഷകർക്ക് ഗുണം ആവുന്ന സ്മാർട്ട് കൃഷി രീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള ലോക ബാങ്കിന്റെ അംഗീകാരം ഉള്ള പദ്ധതി - കേര ( കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രൊജക്റ്റ്‌ )

No comments:

Powered by Blogger.