Daily Current Affairs | 07 September 2024 | Guides Academy
Daily Current Affairs 07/09/2024
1. 2024 സെപ്റ്റംബറിൽ 4 ബുർജ് ഖലീഫയുടെ അത്രയും ഉയരമുള്ള പർവതം കണ്ടെത്തിയ സമുദ്രം -
പസഫിക് സമുദ്രം
🔹 ചിലെ തീരത്തുനിന്ന് ഏകദേശം 1448 കിലോമീറ്റർ അകലെ 3109 മീറ്റർ ഉയരത്തിൽ പർവതം സ്ഥിതി ചെയ്യുന്നു.
🔹 ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ പൊക്കം - 2723 അടി
2. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥാപനങ്ങൾ - പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
3. കനേഡിയൻ പ്രധാനമന്ത്രി - ജസ്റ്റിൻ ട്രൂഡോ
4.വ്യാവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ 2022ലെ റാങ്കിങ്ങിൽ ഒന്നാമത്തേത് സംസ്ഥാനം- കേരളം
🔹 2019ൽ 28-ആം സ്ഥാനത്ത് ആയിരുന്നു കേരളം.
🔹 നാലു വിഭാഗങ്ങളിൽ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ സംസ്ഥാനങ്ങൾ ആണ് ഒന്നാം നിലയിലുള്ളവയായി വിലയിരുത്തപ്പെടുന്നത്.
🔹 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി -പിയുഷ് ഗോയൽ
5.ഡിജിറ്റൽ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ആരോഗ്യ മേഖല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മികച്ച സഹകരണം ഉറപ്പാക്കുന്നതിനായി നാല് ധാരണ പത്രങ്ങളിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പിട്ടു.
🔹 ലോകത്തെ ചിപ്പുകളുടെ 10% വും സെമി കണ്ടക്ടർ നിർമ്മാണ ഉപകരണങ്ങളുടെ 20 ശതമാനവും നിർമ്മിക്കുന്ന രാജ്യം - സിംഗപ്പൂർ
6. 2024 സെപ്റ്റംബറിൽ അന്തരിച്ച ഏഷ്യൻ സിനിമയുടെ അമ്മ എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക - അരുണാ വാസുദേവ്
🔹 ഫ്രാൻസിന്റെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദി ആർട്സ് എ ദി ലെറ്റേഴ്സ് ലഭിച്ചിട്ടുണ്ട്.
🔹 ബീയിംഗ് ആൻഡ് ബികമിങ് സിനിമ ഓഫ് ഏഷ്യ എന്ന പുസ്തകം ലതിക പത്ഗാവോങ്കർ, രശ്മി ധോരൈ സ്വാമി എന്നിവരുമായി ചേർന്ന് എഴുതി.
7. പാരലിമ്പിക്സ് 2024
🔹 ആർച്ചറിയിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - ഹർവീന്ദർ സിംഗ്
🔹 പുരുഷ ഷോട്ട് പുട്ടിൽ ( എഫ് 46 വിഭാഗം ) ഏഷ്യാ റെക്കോർഡ് വെള്ളി നേടിയത് - സച്ചിൻ സർജെറാവു ഖിലാരി
🔹 പുരുഷന്മാരുടെ എഫ് 46 വിഭാഗം ജാവലിൻ ത്രോയിൽ വെള്ളി നേടിയത് - അജിത് സിംഗ്
🔹 ഇതേ ഇനത്തിൽ വെങ്കലം നേടിയത് - സുന്ദർസിംഗ് ഗുർജാർ
🔹 പുരുഷന്മാരുടെ ഹൈജമ്പ് (ടി63) വെള്ളി മെഡൽ നേടിയത് - ശരത് കുമാർ
🔹 ഇത് ഇനത്തിൽ വെങ്കലം നേടിയത്- മാരിയപ്പൻ തങ്കവേലു
8. തുടർച്ചയായ മൂന്ന് പാരാലിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- മാരിയപ്പൻ തങ്കവേലു
9. അന്താരാഷ്ട്ര വൾച്ചർ അവയർനസ് ഡേ - സെപ്റ്റംബർ 7
🔹 2002 മുതൽ കഴുകനെ ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
10. പ്രശസ്തമായ ജെസിബി പുരസ്കാരത്തിനുള്ള 10 നോവലുകളുടെ പട്ടികയിൽ മലയാളികൾ എഴുതിയ രണ്ട് നോവലുകൾ.
🔹 സന്ധ്യാ മേരിയുടെ മരിയ വെറും മരിയ എന്ന നോവൽ 'മരിയ ജസ്റ്റ് മരിയ' എന്നപേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് - ജയശ്രീ കളത്തിൽ
🔹 ജെസിബി പുരസ്കാര സാധ്യത പട്ടികയിൽ ഇടംനേടിയ ഷഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലീഷ് നോവൽ - ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്
🔹 ജെസിബി പുരസ്കാരത്തുക- 25 ലക്ഷം
11. ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - ഡോ.സത്യഭാമ ദാസ് ബിജു
🔹 2003-ൽ ആരംഭിച്ച ലോസ്റ്റ് ആംഫിബിയൻസ് ഓഫ് ഇന്ത്യ, വെസ്റ്റേൺ ഘട്ട് നെറ്റ്വർക്ക് ഓഫ് പ്രൊട്ടക്ടഡ് ഏരിയാസ് ഫോർ ലോസ്റ്റ് ആംഫിബിയൻസ് എന്നിവ ഡോക്ടർ ബിജു ആരംഭിച്ച പ്രോജക്ടുകൾ ആണ്.
No comments: