Daily Current Affairs | 08 September 2024 | Guides Academy

Daily Current Affairs 08/09/2024

1. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം -
 ഇന്ത്യ

🔹 രണ്ടാം സ്ഥാനത്തുള്ളത് - നൈജീരിയ & ഇന്തോനേഷ്യ

2. 2024 സെപ്റ്റംബറിൽ വിരമിച്ച യു എസ് വനിതാ ഫുട്ബോൾ താരം -
അലക്സ് മോർഗൻ 

3. തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ട്രെയിൻ കൊളിഷൻ അവോയ്ഡ് സിസ്റ്റം - കവച് 

🔹 കേരളത്തിൽ ആദ്യമായി എറണാകുളം ജംഗ്ഷൻ മുതൽ ഷോർണൂർ ജംഗ്ഷൻ വരെ 108 കിലോമീറ്റർ പാതയിലാണ് കവച് വരുന്നത്.

4. ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം വരാൻ പോകുന്നത് - ദുബായ് 

🔹 725 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് ബുർജ് അസീസി എന്നാണ് പേരിട്ടിരിക്കുന്നത്.


5. യുക്രൈന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത് - ആൻഡ്രി സൈബിഹ 

6. 2024 സെപ്റ്റംബറിൽ, കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത് - തുഹിൻ കാന്ത പാണ്ഡെ

7.ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായത് - അരുൺ ഗോയൽ

🔹 ഇന്ത്യയുടെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.

8.വന്യജീവി, പരിസ്ഥിതി മേഖലയിലെ ആഗോള പുരസ്കാരമായ ജാക്സൺ വൈൽഡ് ലെഗസി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജൻ - മൈക്ക് പാണ്ഡെ

🔹അദ്ദേഹത്തിന്റെ 'ഷോർസ് ഓഫ് സൈലൻസ് : വെയ്ൽ ഷാർക്സ് ഇൻ ഇന്ത്യ' എന്ന ഡോക്യുമെന്ററി തിമിംഗലങ്ങളുടെ സംരക്ഷണത്തിനുള്ള നയരൂപീകരണത്തിനിടയാക്കി.

9. ടെസ്റ്റ് കരിയറിലെ ആദ്യ 7 സെഞ്ച്വറികൾ, ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ നേടുന്ന ആദ്യ താരം - ഒലി പോപ്പ് (ഇംഗ്ലണ്ട്)

10. നാഗാലാൻഡിൽ നിന്നുള്ള ആദ്യ പാരാലിമ്പിക്സ് ജേതാവ് - ഹൊകാട്ടോ ഹൊട്ടോസെ സെമ

🔹 പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ (എഫ് 57 വിഭാഗം) 14.65 മീറ്റർ എറിഞ്ഞാണ് സെമ വെങ്കലം നേടിയത്.

No comments:

Powered by Blogger.