Daily Current Affairs | 09 September 2024 | Guides Academy

Daily Current Affairs 099/2024

1. സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ അംഗീകാരം ലഭിച്ചത് -
കേരള പോലീസ്

🔹 സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മികവിനാണ് ഈ അംഗീകാരം.

🔹 കേന്ദ്ര ആഭ്യന്തര മന്ത്രി- അമിത് ഷാ 

🔹 സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹിബ് 

2. തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി നൽകാൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷ -
രോഹിണി 

3. 2024 സെപ്റ്റംബറിൽ ചൈന,ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കനത്തനാശം വിതച്ച ഉഷ്ണമേഖല കൊടുങ്കാറ്റ് -
യാഗി കൊടുങ്കാറ്റ് ('എൻ്റേംഗ്' എന്നും അറിയപ്പെടുന്നു)

🔹പേര് നൽകിയ രാജ്യം - ജപ്പാൻ

🔹യാഗി എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം - ആട് 

🔹 ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റ് - യാഗി

4. കുറ്റവാളികളായ കുട്ടികളെ നേരായ വഴിയിലേക്ക് നയിക്കാനും അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും ആയി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി -
മിഷൻ വാൽസല്യ

5. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രൈം മാപ്പിംഗ് സർവ്വേ ആരംഭിച്ച സംരംഭം -
കുടുംബശ്രീ 

6. സംസ്ഥാന ഭിന്നശേഷി കലോത്സവം - അഭിന്നം 

7. ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളന വേദി - മോസ്കോ 

🔹 ദേശീയ സുരക്ഷാ ഉപദേഷ്ടാവ് - അജിത് ഡോവൽ

🔹 ബ്രിക്സ് അംഗ രാജ്യങ്ങൾ - 9

8. 2024 ലെ യുഎസ് ഗ്രാൻഡ്സ്ലാം വനിത വിഭാഗം കിരീടം നേടിയത് -
ആര്യാന സബലേങ്ക(ബെലാറൂസ് താരം )

🔹 സബലങ്കയുടെ മൂന്നാം ഗ്രാൻഡ്സ്‌ലാം കിരീട നേട്ടമാണിത്.(2023,2024 ഓസ്ട്രേലിയൻ ഓപ്പൺ )

9. 2024 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വേദി - ചൈന

🔹 നിലവിലെ ചാമ്പ്യൻ - ഇന്ത്യ 

10. 2024 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 10 വർഷമായി മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വിശ്വസ്ത ഓൾറൗണ്ടർ ആയ താരം - മോയിൻ അലി

No comments:

Powered by Blogger.