Daily Current Affairs | 12 September 2024 | Guides Academy

Daily Current Affairs 12/09/2024

1. കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാലിന് രൂപം കൊടുത്തത് - സ്വിറ്റ്സർലാൻഡിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ 

2. ലോകത്ത് ശ്രീലങ്കയിൽ മാത്രം ഉണ്ടെന്ന് കരുതിയിരുന്ന ചെറിയ അരണയെ കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് കണ്ടെത്തി. അതിന്റെ പേര്?

പൂച്ച അരണകൾ or പീറ്റേഴ്സ് സ്കിങ്ക് 

🔹 ലങ്കസിങ്കസ് ഫല്ലാക്സ് എന്ന ശാസ്ത്രനാമം ഉള്ള ഇവ ഏകദേശം 150 വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ നിന്ന് കേരളത്തിൽ എത്തിയതാണ് എന്ന് കരുതപ്പെടുന്നു.

3. സൈബർ തട്ടിപ്പ് തടയാൻ അഞ്ചുവർഷത്തിനുള്ളിൽ വിദഗ്ധരായ 5000 സൈബർ കമാൻഡോകളെ വിന്യസിപ്പിക്കാൻ ഒരുങ്ങുന്നത് -
കേന്ദ്ര ആഭ്യന്തരമന്ത്രാലയം 

🔹 സൈബർ കുറ്റങ്ങൾ, ഡേറ്റകൾ പങ്കിടൽ, ക്രൈം മാപ്പിംഗ് ഡാറ്റ അനലിറ്റിക്സ്, ക്രമസമാധാന പരിപാലന ഏജൻസിക്കായുള്ള സഹകരണം ഏകോപനം എന്നിവയ്ക്ക് മാത്രമായുള്ള വേദി - സമന്വയ പ്ലാറ്റ്ഫോം 

🔹 സൈബർ സുരക്ഷാ ഭീഷണി നേരിടാൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ,കേന്ദ്ര പോലീസ് എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച പ്രത്യേക വിഭാഗം - സൈബർ കമാൻഡോസ് 

4. ബാങ്കുകൾ,സാമ്പത്തിക ഇടനിലക്കാർ, പെയ്മെന്റ് അഗ്രഗേറ്റർമാർ,ടെലികോം സേവനദാതാക്കൾ, ഐടി ഇടനിലക്കാർ സംസ്ഥാന കേന്ദ്രഭരണ നിയമനിർവഹണ ഏജൻസികൾ,എന്നിവയുടെ പ്രതിനിധികളുമായി കുറ്റകൃത്യ ലഘൂകരണ കേന്ദ്രം - സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ 

🔹 കേന്ദ്ര ആഭ്യന്തരമന്ത്രി - അമിത് ഷാ 

5. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യം അറിയിക്കുവാനുള്ള ഹെൽപ്പ് ലൈൻ നമ്പർ- 1930

6. പാരിസിൽ നടന്ന പരലിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാരിതോഷികം- 75 ലക്ഷം 

🔹വെള്ളി മെഡൽ നേടിയവർക്ക് 50 ലക്ഷവും വെങ്കല ജേതാക്കൾക്ക് 30 ലക്ഷവും സമ്മാനം ലഭിക്കും.

🔹 7 സ്വർണം ഉൾപ്പെടെ 29 മെഡൽ നേടിയ ഇന്ത്യ പരൽ പട്ടികയിൽ 18- ആം സ്ഥാനത്തായിരുന്നു.

🔹 പാരലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ആണിത്.

7. രാജ്യത്തെ ആദ്യ ക്യു. ആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ ( ക്യു സി വി എം ) ആരംഭിച്ച ധനകാര്യ സ്ഥാപനം - ഫെഡറൽ ബാങ്ക് 

🔹 ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിലാണ് പ്രവർത്തനമാരംഭിച്ചത്.

8. സാങ്കേതികവിദ്യകളോടുള്ള മൊത്തമായുള്ള പേടി-
ടെക്നോ ഫോബിയ 

🔹 മറ്റുള്ളവരുടെ മുഖവും രൂപവും ഉപയോഗിച്ച് മോർഫിംഗ് മുതൽ യഥാർത്ഥ വീഡിയോ വരെ നിർമ്മിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനുബന്ധ സാങ്കേതികവിദ്യ - ഡീപ്പ് ഫേക്ക് 


No comments:

Powered by Blogger.