Daily Current Affairs | 11 September 2024 | Guides Academy

Daily Current Affairs 11/09/2024

1. ഇന്റർനാഷണൽ എക്യൂസ്ട്രിയൽ ഫെഡറേഷൻ സംഘടിപ്പിച്ച ദീർഘദൂര കുതിരയോട്ട സീനിയർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് -
 നിദ അൻജും 

2. ത്രിരാഷ്ട്ര ഇന്ത്യൻ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ആതിഥേയരായ ഇന്ത്യയെ തോൽപ്പിച്ച് ചാമ്പ്യന്മാരായത് -
സിറിയ 

3. ചെന്നായ ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ഓപ്പറേഷൻ -
 ഓപ്പറേഷൻ ഭേദിയ 

🔹 ഇന്ത്യൻ ഗ്രേ വൂൾഫ്, ഹിമാലയൻ അല്ലെങ്കിൽ ടിബറ്റൻ വൂൾഫ് എന്നീ രണ്ടിനും ചെന്നായളാണ് ഇന്ത്യയിൽ കാണപ്പെടുന്നത്.

4. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലഘു യുദ്ധവിമാനം -
തേജസ് 

🔹 സൗഹൃദ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ജോധ്പൂരിൽ നടത്തിയ സംയുക്ത സൈനികാഭ്യാസം - തരംഗ ശക്തി 2024 

🔹 വ്യോമസേന ഉപമേധാവി - എയർ മാർഷൽ എ.പി. സിംഗ് 

🔹 കരസേന ഉപമേധാവി- ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജസുബ്രഹ്മണി 

🔹 നാവികസേന ഉപമേധാവി - വൈസ് അഡ്മിറൽ കൃഷ്ണസ്വാമിനാഥൻ 

5. രാജ്യത്ത് വാനരവസൂരി രോഗബാധ സ്ഥിരീകരിച്ചു.

🔹 ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ എംപോക്സ് വകഭേദം -ക്ലേഡ് 1

6. രാജ്യത്തെ ആദ്യ വന്ദേ മെട്രോ തീവണ്ടിയുടെ സർവീസ് നടക്കുന്നത് - മുംബൈ -പൂനെ റൂട്ട് 

🔹 പുതുതായി രൂപകൽപ്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ റേക്ക് ലഭിക്കുന്നത് - മധ്യ റെയിൽവേ  

🔹 മധ്യ റെയിൽവേയുടെ ആസ്ഥാനം- മുംബൈ

7. ലോജിസ്റ്റിക് ഓപ്പറേഷനുകളിൽ ഉദ്യോഗസ്ഥരുടെ കഴിവും നൈപുണിയും വികസിപ്പിക്കുന്നതിനായി കര- വ്യോമസേനകൾ ധാരണ പത്രം ഒപ്പുവച്ചത് - വഡോദരയിലുള്ള ഗതിശക്തി വിദ്യാലയയുമായി 

8. ഇൻഫോർമ കണക്ട് അക്കാദമി റിപ്പോർട്ട് പ്രകാരം 2027- ഓടെ ലോകത്തെ ആദ്യ ട്രില്യണയർ ആകുമെന്ന് കരുതപ്പെടുന്നത് -
 ഇലോൺ മസ്ക് 

9. വനരക്തസാക്ഷിത്വ ദിനം -
സെപ്റ്റംബർ 11 

🔹 1730 ൽ രാജസ്ഥാനിലെ ജോധ്പൂരിൽ ഖേജരി മരങ്ങൾ വെട്ടാൻ രാജകല്പനയുമായി വന്ന ഭടന്മാരെ ഒറ്റയ്ക്കു നേരിട്ട് രക്തസാക്ഷിയായ അമൃത ബിഷ്നോയ് എന്ന സ്ത്രീയുടെ ഓർമ്മയ്ക്ക് ആയിട്ടാണ് ഈ ദിനം.

🔹 രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി പ്രവർത്തകയായി കണക്കാക്കുന്നത് - അമൃത ബിഷ്ണോയ് 

10.ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിനുള്ള ദൗത്യം - പൊളാരിസ് ഡോൺ മിഷൻ

🔹 യാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകം - ക്രൂ ഡ്രാഗൺ 

🔹 പേടകത്തെ വഹിച്ചത് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ്

🔹 സഞ്ചാരികൾ ബഹിരാകാശത്ത് നടക്കുമ്പോൾ ധരിക്കാനായി സ്പെയ്സ് എക്സ് വികസിപ്പിച്ചെടുത്ത സ്യൂട്ട് - ഇ വി എ സ്യൂട്ട്

11. 16 വയസ്സിൽ താഴെയുള്ളവരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ തയ്യാറെടുക്കുന്ന രാജ്യം - ഓസ്ട്രേലിയ 

🔹 ഓസ്ട്രേലിയൻ പ്രധാനമന്ത്രി - ആന്റണി അൽബനിസ് 

12. 2024 സെപ്റ്റംബറിൽ നടക്കുന്ന 45- മത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന രാജ്യം - ഹംഗറി ( ബുഡാപെസ്റ്റ്)

🔹 1926 ന് ശേഷം ആദ്യമായാണ് ഹംഗറി ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത്.

🔹 2022ൽ നടന്ന ഒളിമ്പ്യാഡിന് വേദിയായിരുന്നത് ഇന്ത്യയായിരുന്നു.

No comments:

Powered by Blogger.