Daily Current Affairs | 13 September 2024 | Guides Academy
Daily Current Affairs 13/09/2024
1. 2024 സെപ്റ്റംബറിൽ അന്തരിച്ച നാടക,ഹോളിവുഡ് അഭിനേതാവ് - ജെയിംസ് ഏൾ ജോൺസ്
🔹ഹോബെഡ് സാക്ലറുടെ ദി ഗ്രേറ്റ് വൈറ്റ് ഹോപ്പ് (1967) നാടകമാണ് കരിയറിൽ വഴിത്തിരിവായത്.
2. ഒരു ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണം മെഡൽ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്-
ടി. സി. യോഹന്നാൻ
🔹 1974-ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസ് ലോങ്ങ് ജമ്പിലാണ് മലയാളി ടി സി യോഹന്നാൻ സ്വർണ്ണം നേടിയത്.
3.ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്സും എഐ എക്സ് കണക്കും തമ്മിലുള്ള ലയനം ഒക്ടോബർ ഒന്നിന് പൂർത്തിയാകും
🔹 എ ഐ എക്സ് കണക്ടിന്റെ പഴയ പേര് - എയർ ഏഷ്യ ഇന്ത്യ
🔹 എയർ ഇന്ത്യ,വിസ്താര,,എയർ ഇന്ത്യ എക്സ്പ്രസ്, എഐ എക്സ് കണക്ട് എന്നിവയാണ് ടാറ്റക്ക് കീഴിലുള്ള വിമാനങ്ങൾ.
4. വനിത ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് -
ഇഗ സ്വിയാടെക്
🔹 രണ്ടാമത് ആര്യാന സബലെങ്ക, മൂന്നാമത് ജെസീക്ക പെഗുല
5. പുരുഷ വിഭാഗം ഒന്നാം സ്ഥാനത്ത്- ഇറ്റലിയുടെ യാനിക് സിന്നർ
🔹രണ്ടാമത് ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ്, മൂന്നാമത് സ്പെയിനിന്റെ കാർലോസ് അൽക്കാരസ് എന്നിവരാണ്.
6.ടൊറന്റോ ചലച്ചിത്രോത്സവത്തിൽ അവതരിപ്പിച്ച സമാധാന നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായി നിർമ്മിച്ച ഡോക്യുമെന്ററി -
ലാസ്റ്റ് ഓഫ് ദി സി വിമൻ
🔹 കൊറിയൻ അമേരിക്കൻ സംവിധായിക സൂ കിം ആണ് സംവിധാനം ചെയ്തത്.
🔹 ദക്ഷിണകൊറിയയിലെ ജേജുദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥയാണ് ഇതിൽ പരാമർശിക്കുന്നത്.
7. നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും എത്ര കിലോമീറ്റർ വരെയുള്ള യാത്രകൾക്കാണ് ടോൾ ബാധകമല്ലാതിരിക്കുക -
20 കിലോമീറ്റർ
🔹 ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം സംവിധാനം നടപ്പാക്കുന്നതിനായി 2024 ദേശീയപാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത് .
8. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം അവതരിപ്പിച്ചത് -
1893 സെപ്റ്റംബർ 11
9. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത് - 2001 സെപ്റ്റംബർ 11
No comments: