Daily Current Affairs | 14 September 2024 | Guides Academy
Daily Current Affairs 14/09/2024
1. ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ വ്യക്തി - പ്രിഷ
2. ഇന്ത്യയും പാപ്പുവാ ന്യു ഗിനിയും സഹകരിച്ച് നിർമ്മിക്കുന്ന ആദ്യ ചിത്രം -
പപ്പ ബുക്ക
🔹 ഡോ. ബിജു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർണ്ണമായും പാപ്പുവ ന്യൂഗിനിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
3. നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിൽ രാത്രി എത്തുന്ന സ്ത്രീകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി -
എന്റെ കൂട്
🔹 2015 ലാണ് പദ്ധതി ആരംഭിച്ചത്
🔹ഈ പദ്ധതി കേരളത്തിൽ കോഴിക്കോടാണ് ആദ്യമായി നടപ്പിലാക്കിയത്.
4. ഈ വർഷത്തെ വയോ സേവന ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായവർ -
വേണു ജി ( കൂടിയാട്ടം കലാകാരൻ ), വിദ്യാധരൻ മാസ്റ്റർ ( സംഗീതജ്ഞൻ )
🔹 ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
🔹 വയോജന ദിനം - ഒക്ടോബർ 1
5. വാടക ഗർഭപാത്രം നൽകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയ്ക്ക് പണം നൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് വിധിച്ചത്- സുപ്രീംകോടതി
6. മൊല്ലം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ഗോവ
🔹 കച്ച് ഫ്ലെമിങ്ങോ സിറ്റി സ്ഥിതി ചെയ്യുന്നത് - ഗുജറാത്ത്
7. എത്ര വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയുമാണ് കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് -
70
8. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ ഏത് നിറത്തിലുള്ള കവറുകളിൽ ആണ് നൽകുന്നത് -
നീല
🔹 സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി - വീണ ജോർജ്
🔹 കവറിൽ മരുന്ന് കഴിക്കേണ്ട വിധത്തിന് പുറമേ ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഉണ്ടാക്കുന്ന ആപത്തുകളെ കുറിച്ച് ബോധവൽക്കരണ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
🔹 രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത് നടപ്പാക്കുന്നത്.
9. കേരള ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാർ
👉നിയമ സഭ സ്പീക്കർ - എ. എൻ. ഷംസീർ
10.ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്നത് - ഇരവികുളം ദേശീയോദ്യാനം
🔹 ഇതുകൂടാതെ ഇരവികുളത്തെ ഭിന്നശേഷി സൗഹൃദ ദേശീയോദ്യാനമായും പ്രഖ്യാപിക്കും.
🔹 അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺഡയോക്സൈഡ് അധികം വലിച്ചെടുക്കുന്ന ദേശീയോദ്യാനങ്ങൾക്കാണ് കാർബൺ നെഗറ്റീവ് ദേശീയ ഉദ്യാനം എന്ന പദവി ലഭിക്കുന്നത്.
No comments: