Daily Current Affairs | 17 September 2024 | Guides Academy

Daily Current Affairs | 17 September 2024 | Guides Academy

1. വീട്ടിലെയോ സ്ഥാപനത്തിലെയോ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എല്ലായിടത്തും വൈഫൈ വഴി ലഭ്യമാക്കുന്നതിനായി ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്ന പദ്ധതി -
സർവത്ര

2. രാജ്യത്തെ ആദ്യ വന്ദേ മെട്രോ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത് -
2024 സെപ്റ്റംബർ 16

🔹രാജ്യത്തെ ആദ്യ വന്ദേ മെട്രോ സർവീസ് നടത്തുന്ന റൂട്ട് - അഹമ്മദാബാദ് - ഭുജ് 

3. നർമ്മദ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് കാരണം ഗ്രാമങ്ങൾ മുങ്ങുന്നതിൽ പ്രതിഷേധിച്ച് ജല സത്യഗ്രഹം പ്രഖ്യാപിച്ച പരിസ്ഥിതി പ്രവർത്തക -
 മേധാ പട്കർ

4. ഗ്രീൻ ഹൈഡ്രജൻ -

വെള്ളം പോലുള്ള സംയുക്തങ്ങളിൽ നിന്ന് സൂര്യൻ കാറ്റ് തുടങ്ങിയ സ്രോതസ്സുകളിലെ ഊർജ്ജം ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം (ഇലക്ട്രോളിസിസ്) അടക്കമുള്ള പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്നത്.

🔹വൈറ്റ് ഹൈഡ്രജൻ : അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണപ്പെടുന്നു.

🔹ഗ്രേ ഹൈഡ്രജൻ : ഫോസിൽ ഇന്ധനങ്ങളുടെ നീരാവിയിൽനിന്ന് ഉത്പാദിപ്പിക്കുന്നത്. ഇതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളും.

🔹ബ്ലൂ ഹൈഡ്രജൻ : ഫോസിൽ ഇന്ധനങ്ങളുടെ നീരാവിയിൽനിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ കാർബൺ ഡയോക്സൈഡ് പുറത്തുപോകാതെ സംഭരിക്കും.

🔹ബ്രൗൺ ഹൈഡ്രജൻ : കൽക്കരി പോലെ കാർബൺ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ച് ഗ്യാസിഫിക്കേഷനിലൂടെ ഉല്പാദിപ്പിക്കുന്നത്.

🔹പിങ്ക് ഹൈഡ്രജൻ : വൈദ്യുത വിശ്ലേഷണം നടത്താൻ ആണവ വൈദ്യുതി ഉപയോഗിക്കുന്നത്.

5. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റുമായിരുന്ന വ്യക്തി - ഡോ. സി. എ. ജയപ്രകാശ്

🔹 മരച്ചീനി ഇലയിൽ നിന്നുള്ള ജൈവ കീടനാശിനികളായ നന്മ, മേന്മ, ശ്രേയ എന്നിവ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 

6. 2024 നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യുന്നത് - സുനിതാ വില്യംസ്, ബുച്ച് വിൽമോർ

🔹 ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്ത ആദ്യ വ്യക്തി - ഡേവിഡ് വോൾഫ് (1997)

7. 2024 സെപ്റ്റംബറിൽ ഗവേഷണാവശ്യങ്ങൾക്കായി 'ചമ്രാൻ 1' എന്ന കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം - ഇറാൻ 

No comments:

Powered by Blogger.