Daily Current Affairs | 20 September 2024 | Guides Academy
Daily Current Affairs 20/09/2024
1. രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ - നമോഭാരത് റാപ്പിഡ്
🔹 അഹമ്മദാബാദ്- ഭുജ്ജ് റൂട്ടിലാണ് സർവീസ് നടത്തുന്നത്.
2. 2024 സെപ്റ്റംബറിൽ അന്തരിച്ച അമേരിക്കൻ ഗായകനും മൈക്കിൾ ജാക്സന്റെ സഹോദരനുമായിരുന്ന വ്യക്തി - റ്റിറ്റോ ജാക്സൺ
🔹60കളിലും 70കളിലും തരംഗം സൃഷ്ടിച്ച ദ ജാക്സൺ ഫൈവ് പോപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു.
3. ചരിത്രപ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിന്റെ 2024 ലെ വിജയി - കാരിച്ചാൽ ചുണ്ടൻ ( പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
🔹പായിപ്പാട് ജലോത്സവത്തിന്റെ വേദി-അച്ചൻകോവിലാർ
4. കേരള കായിക വകുപ്പ് മന്ത്രി- വി അബ്ദുറഹിമാൻ
🔹 കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ - മോഹൻലാൽ
5. ഇന്ത്യൻ വനിത സീനിയർ ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി നിയമിതനായത് - സന്തോഷ് കാശ്യപ്
🔹 സഹ പരിശീലകയായി നിയമിതയായ മലയാളി - പി.വി. പ്രിയ
🔹പ്രവീൺ ഖനോൽക്കർ ആണ് ഗോൾകീപ്പിംഗ് കോച്ച്.
6. സൂര്യന്റെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതാണ് - ഓസോൺ പാളി
🔹 ഇത് ചര്മാർബുദം അടക്കമുള്ള ആരോഗ്യ അപകടങ്ങളെ തടയുന്നതിന് സഹായിക്കുന്നു.
🔹 ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1989 ൽ പ്രാബല്യത്തിൽ വന്ന കരാർ - മോൺട്രിയൽ പ്രോട്ടോകോൾ
🔹 ഹൈഡ്രോ ഫ്ലൂറോ കാർബണുകളുടെ ഉപഭോഗവും ഉൽപാദനവും ക്രമേണ കുറയ്ക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര കരാറാണ് മോൺട്രിയൽ പ്രോട്ടോക്കോളിലെ കിഗാലി ഭേദഗതി(2016)
7. 76 മത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
🔹 മികച്ച ഡ്രാമ സീരിസ് - ഷോഗൺ
🔹 ഡ്രാമ വിഭാഗം മികച്ച നടൻ - ഹിറോയുകി സാദാന
🔹 മികച്ച നടി - അന്നാസവായ്
🔹 മികച്ച സംവിധാനം - ഷോഗൺ
🔹 മികച്ച കോമഡി സീരീസ് - ഹാക്സ്
🔹 കോമഡി വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് - ജെറമി അലൻ വൈറ്റ്
🔹 മികച്ച നടി - ജീൻസ് സ്മാർട്ട് ( ഹാക്ക്സ് )
🔹 മികച്ച സംവിധായകൻ - ക്രിസ്റ്റഫർ സ്റ്റോറർ ( ദ ബിയർ )
8. ദൈവദശകം ആരുടെ കൃതിയാണ് - ശ്രീനാരായണഗുരു
9. സ്റ്റാർട്ടപ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുവാനായി കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ച പോർട്ടൽ - ഭാസ്കർ
🔹 കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി - പിയൂഷ് ഗോയൽ
10. സന്ദേശങ്ങൾ കൈമാറാനായി കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായ രാജ്യം -
ലെബനൻ
🔹 എസ്എംഎസ് പോലെ സന്ദേശം കൈമാറാൻ സാധിക്കുന്ന,മൊബൈൽ ഫോണുകൾക്കു മുൻപ് പ്രചാരത്തിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണം - പേജർ
11. ടെലികോം കമ്പനികളുടെ ഓഫീസുകളിൽ നേരിട്ട് പോകാതെ ഓൺലൈൻ വഴി തന്നെ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുകയും ടെലികോം കമ്പനികൾക്കും സിം പ്രോഗ്രാം ചെയ്യാനും ഡീആക്ടിവേറ്റ് ചെയ്യാനും കണക്ഷൻ മറ്റൊരു ഫോണിലേക്ക് മാറ്റാനും കഴിയുകയും ചെയ്യുന്ന സിം - ഇ - സിം/ ഡിജിറ്റൽ സിം
12. രാജ്യത്ത് ഗുസ്തി ചാമ്പ്യൻസ് സൂപ്പർ ലീഗ് ആരംഭിക്കുന്നു എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ഗുസ്തി താരങ്ങൾ -
സാക്ഷി മാലിക്,ഗീത ഫോഗട്ട്
🔹 ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് - സഞ്ജയ് സിംഗ്
13. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം - വത്തിക്കാൻ സിറ്റി ( ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്നു)
14. ഹോട്ടലുകളിൽ ഉൾപ്പെടെ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ മായമോ മറ്റു സുരക്ഷാസംശയമോ ഉണ്ടായാൽ പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാൻ തൃക്കാക്കര നഗരസഭ ഒരുക്കുന്ന അപ്ലിക്കേഷൻ -
കോൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ( സി .പി.എഫ് )
15. നീലക്കുറിഞ്ഞിയുടെ ശാസ്ത്ര നാമം - സ്ട്രോബില്ലാന്തസ്സ് കുന്തിയാനാസ്
No comments: