Daily Current Affairs | 21 September 2024 | Guides Academy

Daily Current Affairs 21/09/2024

1. ഐപിഎൽ ട്വന്റി 20 ടീം പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകൻ  -
റിക്കി പോണ്ടിങ്

2.പുതിയ ഗതാഗത കമ്മീഷണർ ആയി ചുമതലയേറ്റത് -
സി എച്ച് നാഗരാജു

3. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് -
കൊല്ലം സെയ്‌ലേഴ്സ്

🔹 ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പരാജയപ്പെടുത്തിയാണ് സച്ചിൻ ബേബി നായകനായ കൊല്ലം സെയ്‌ലേഴ്സ് കിരീടം സ്വന്തമാക്കിയത്.

4. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില നിലവാരം ഉറപ്പാക്കുന്നതിനും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുമായുള്ള 35,000 കോടിയുടെ കേന്ദ്രസർക്കാർ  പദ്ധതി - പി. എം-ആശ (പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷൺ അഭിയാൻ)

🔹
ആദിവാസി ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള 79156 കോടി രൂപയുടെ കേന്ദ്രസർക്കാർ പദ്ധതി - പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ

🔹 ഐഐടി, ഐഐഎം മാതൃകയിൽ
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് തുടങ്ങിയ മേഖലകളിൽ പഠന, ഗവേഷണങ്ങൾക്കായി ആരംഭിക്കുന്ന മികവിന്റെ കേന്ദ്രം - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മേഴ്‌സീവ് ക്രിയേറ്റേഴ്സ്

5. ലോക്സഭാ, നിയമസഭ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതി - ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്

🔹
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത് - 2024 സെപ്റ്റംബർ 18

🔹'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ' പദ്ധതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ -
രാംനാഥ് കോവിന്ദ്

🔹'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'
2029 ഓടുകൂടി നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

6. 2024 സെപ്റ്റംബറിൽ അന്തരിച്ച 'സാൽവദോർ ഷില്ലാച്ചി', ഏത് രാജ്യത്തിന്റെ ഫുട്ബോൾ താരമായിരുന്നു-
ഇറ്റലി


7. കെ-റെയിലിന്റെ ചെയർമാനും ഡയറക്ടറുമായി നിയമിതയായത് - ശാരദ മുരളീധരൻ (ചീഫ് സെക്രട്ടറി)

8. ലോക അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21

🔹 2024-ലെ ലോക അൽഷിമേഴ്സ് ദിന പ്രമേയം - 'Time to Act on Dementia, Time to Act on Alzheimers’'

🔹 മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടി ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്ന രോഗമാണ് അൽഷിമേഴ്സ്.

No comments:

Powered by Blogger.