Daily Current Affairs | 22 September 2024 | Guides Academy

Daily Current Affairs 22/09/2024

1. അടുത്തിടെ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ് -
എംഎഎൽ (MAL)

🔹
ബ്രിസ്റ്റോൾ സർവകലാശാലയുടെ പിന്തുണയോടെ സൗത്ത് ഗ്ലസ്‌റ്റർഷറിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) ശാസ്ത്രജ്‌ഞരാണ് പുതിയ രക്‌തഗ്രൂപ്പ് കണ്ടെത്തിയത്.

🔹
1972-ൽ തിരിച്ചറിഞ്ഞ  AnWj ആന്റിജൻ ഗ്രൂപ്പിൽ നടത്തിയ ജനിതക പരീക്ഷണമാണ് MAL രക്തഗ്രൂപ്പിന്റെ കണ്ടെത്തലിന് സഹായിച്ചത്.

2. രാജ്യത്തെ ആദ്യ മെഥനോള്‍( മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയം നിലവിൽ വരുന്നത് - കായംകുളം

🔹 നിലയത്തിന്റെ ഉൽപാദനശേഷി 350 മെഗാവാട്ടാണ്.

3. ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ച പദ്ധതി - ധവളവിപ്ലവം 2.0

🔹
സ്ത്രീ കർഷകരെ ശാക്തീകരിക്കുക, പ്രാദേശിക പാൽ ഉൽപാദനം വർദ്ധിപ്പിക്കുക, മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പാലുൽപ്പന്ന കയറ്റുമതി വർധിപ്പിക്കുക എന്നീ നാലു പരിപാടികൾക്കാണ് പദ്ധതി ഊന്നൽ നൽകുന്നത്.

4. റവന്യൂ വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഇ-മാപ്‌സ് എന്നീ പോർട്ടലുകൾ സംയോജിപ്പിച്ചുകൊണ്ട് നിലവിൽ വരുന്ന ഏകജാലക ഡിജിറ്റൽ പോർട്ടൽ - എന്റെ ഭൂമി

🔹ReLIS-
Revenue Land Information System

5. 2024 സെപ്റ്റംബർ 20-ന് അന്തരിച്ച പ്രശസ്ത മലയാള സിനിമാ നടി - കവിയൂർ പൊന്നമ്മ

🔹
1945 സെപ്റ്റംബർ 10ന് പത്തനംതിട്ടയിലെ കവിയൂരിൽ ജനനം.

🔹 ആദ്യ സിനിമ-
ശ്രീരാമപട്ടാഭിഷേകം(1962)

🔹1964-ൽ പുറത്തിറങ്ങിയ 'കുടുംബിനി' എന്ന ചിത്രത്തിലെ അമ്മ വേഷം ശ്രദ്ധിക്കപ്പെട്ടു.

🔹 തോപ്പിൽ ഭാസിയുടെ(കെ. പി. എ. സി.) മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

🔹
തീർത്ഥയാത്ര എന്ന ചിത്രത്തിലെ 'അംബികേ ജഗദംബികേ'യാണ് ആദ്യ സിനിമാഗാനം.

🔹 അവസാന ചിത്രം-
ആണും പെണ്ണും (2021)

🔹 മികച്ച
സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം 4 തവണ സ്വന്തമാക്കി.(1971,1972,1973,1994)

6.2024-ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം -
യു. എസ്. എ.

🔹
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

7.കുർകുമ ഉങ്മെൻസിസ് എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയ സംസ്ഥാനം- നാഗാലാൻഡ്


No comments:

Powered by Blogger.