Daily Current Affairs | 24 September 2024 | Guides Academy

Daily Current Affairs 24-09-2024


1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് -
ജസ്റ്റിസ് നിധിൻ ജംദാർ

🔹 നിലവിൽ
ബോംബെ ഹൈക്കോടതി ജഡ്ജിയാണ്.


2. ദന്തരോഗ വിദഗ്ധൻ എന്ന ഛായചിത്രം ആരുടേതാണ് -
ഭൂപന്‍ ഖാഖർ

🔹
ടെറ അമത ആരുടെ ചിത്രമാണ് - ഇന്ത്യൻ ചിത്രകാരൻ എസ് എച്ച് റാസ

3. 16 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ  -
ടീൻ അക്കൗണ്ട്സ്

🔹
യു.എസ്,യു.കെ., കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാവും ആദ്യഘട്ടത്തിൽ വരിക.

🔹 സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായപരിധി -
13 വയസ്സ്

4. ഇന്ത്യയിലെ നിയമനിർമ്മാണ സഭയിൽ ആദ്യമായി ഒരു വനിത അംഗമായിട്ട് ഇന്നേക്ക് ( സെപ്റ്റംബർ 23) എത്ര വർഷം തികയുന്നു -
100 വർഷം

🔹 1924 സെപ്റ്റംബർ 23ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ്  കൗൺസിൽ അംഗമായ ആദ്യ വനിത-
മേരി പുന്നൻ ലൂക്കോസ് 

🔹 തിരുവിതാംകൂറിലെ
ബിരുദധാരിയായ ആദ്യ വനിതയാണ് ഇവർ.

🔹 കേരളത്തിൽ ആദ്യമായി
സിസേറിയൻ നടത്തിയതും മേരി പുന്നൻ ലുക്കോസ് ആണ്.

🔹 രാജ്യത്ത് ആദ്യമായി നിശ്ചിത യോഗ്യതയുള്ള സ്ത്രീകൾക്ക് വോട്ടവകാശവും (1919) അംഗത്വവും അനുവദിച്ച (1921)നാട്ടുരാജ്യം -
തിരുവിതാംകൂർ

5. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാനായി നിയമിതനായത് -
ഡോ. നടേശ പണിക്കർ അനിൽകുമാർ

6. 2018ൽ സിനിമ താരം  കമൽഹാസൻ ആരംഭിച്ച രാഷ്ട്രീയപ്പാർട്ടി-
മക്കൾ നീതി മയ്യം ( എം. എൻ. എം )

🔹 മക്കൾ നീതി മയം പാർട്ടിയുടെ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്  -
കമൽഹാസൻ

7. ഭക്ഷ്യസുരക്ഷാ സൂചകയിൽ തുടർച്ചയായ രണ്ടാം തവണയും ദേശീയതലത്തിൽ ഒന്നാമത് സംസ്ഥാനം - കേരളം

🔹 ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിസ് ഓഫ് ഇന്ത്യ നിഷ്കർഷിച്ച 40 ഓളം മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

🔹
ഓപ്പറേഷൻ ലൈഫ് പദ്ധതിക്ക് കീഴിൽ ഷവർമ മീൻ ശർക്കര തുടങ്ങിയവയിൽ മായം ചേർക്കുന്നത് തടയാൻ നിരവധി പരിശോധനകൾ നടത്തിയിട്ടുണ്ട്.

8. അപേക്ഷകരുടെ സംശയങ്ങൾ പെട്ടെന്ന് പരിഹരിച്ച് സേവനങ്ങൾ വേഗത്തിൽ ആക്കാൻ സാമൂഹിക മാധ്യമങ്ങളിൽ ടിപ്സുമായി രംഗത്തെത്തിയ പാസ്പോർട്ട് ഓഫീസ് - കൊച്ചി

🔹ഇൻസ്റ്റഗ്രാം പേജ് ഉള്ള രാജ്യത്തെ ആദ്യത്തെ പാസ്പോർട്ട് ഓഫീസ് -
കൊച്ചി പാസ്പോർട്ട് ഓഫീസ്

🔹 രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസ് ആയി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടത്  -
കൊച്ചി പാസ്പോർട്ട് ഓഫീസ്

9. അന്താരാഷ്ട്ര ആംഗ്യഭാഷ ദിനം  - സെപ്റ്റംബർ 23

🔹 ആംഗ്യ ഭാഷയുടെ പിതാവ് -
ഷാർല് മീഷേൽ ദലിപ്പി

🔹 ആംഗ്യഭാഷയിലൂടെയുള്ള ആശയവിനിമയം അതിനുള്ള പരിശീലനം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ആപ്ലിക്കേഷൻ  - സൈൻ ആപ്പ്

No comments:

Powered by Blogger.