Daily Current Affairs | 03 October 2024 | Guides Academy

Daily Current Affairs 03/10/2024


1. 2028 മാർച്ചിൽ വിക്ഷേപിക്കുന്ന  ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം - ശുക്രയാൻ എന്നറിയപ്പെടുന്ന വീനസ് ഓർബിറ്റർ മിഷൻ

2. ലോകത്ത് വിദേശ സന്ദർശകരിൽ മുന്നിലുള്ള രാജ്യം - യു.എസ്.എ

3. 2024 ഒക്ടോബറിൽ  ലഡാക്കിന് സ്വയംഭരണ അവകാശം ആവശ്യപ്പെട്ട്  ഡൽഹിയിലേക്ക് മാർച്ച് നടത്തിയ പരിസ്ഥിതി പ്രവർത്തകൻ - സോനം വാങ്ചുക്ക്

4. സായുധസേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി ചുമതലയേൽക്കുന്ന ആദ്യ വനിത  - വൈസ് അഡ്മിറൽ ആരതി സരിൻ

5. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്ര കലകൾ - മംഗലം കളി, പണിയ നൃത്തം  ( കമ്പള കളി,വട്ടക്കളി ), ഇരുള നൃത്തം (ആട്ടംപാട്ടം ), അളിയാ നൃത്തം, മലപ്പുലയരുടെ ആട്ടം

6.ഫ്രാൻസിന്റെ ദേശീയ ചലച്ചിത്ര ബഹുമതിയായ സീസർ പുരസ്കാരം ലഭിച്ച ഓസ്കാർ ജേതാവായ അമേരിക്കൻ നടി - ജൂലിയ റോബർട്സ്

🔹 1988 ലെ മിസ്റ്റിക് പിസ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജൂലിയയ്ക്ക് 2001-ൽ എറിൻ ബ്രോക്കോവിച്ച് എന്ന സിനിമയിലെ അഭിനയത്തിനാണ് ഓസ്കാർ ലഭിച്ചത്.

7.ഗാന്ധിജയന്തി - ഒക്ടോബർ 2

👉 ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം  -
ഒക്ടോബർ 2


8. 2024 ഒക്ടോബർ ഒന്നിന് 25 വർഷം തികയുന്ന ഇന്ത്യയുടെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനി - ബിഎസ്എൻഎൽ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് )

🔹
2000 ഒക്ടോബർ ഒന്നിന് നിലവിൽ വന്നു

9.ഈ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല - കണ്ണൂർ

🔹 കുറവ് ലഭിച്ചത് -
തിരുവനന്തപുരം

🔹 ഇന്ത്യയിൽ ഇത്തവണഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല -
ഈസ്റ്റ് ഗാസി ഹിൽസ്  ( മേഘാലയ )

10.ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച്  സാഫ് അണ്ടർ 17 ഫുട്ബോൾ കിരീടം നേടിയത് - ഇന്ത്യ

🔹 2024ലെ സാഫ് അണ്ടർ 17 ഫുട്ബോൾ വേദി  -
ഭൂട്ടാൻ

No comments:

Powered by Blogger.