Daily Current Affairs | 04 October 2024 | Guides Academy



Daily Current Affairs 04/10/2024

1. അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി -
കൊച്ചി

2. ലോകത്തെ ആദ്യ കൽക്കരി വൈദ്യുത നിലയം - എഡിസൺ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷൻ (1882 ൽ തോമസ് ആൽവ എഡിസൺ നിർമ്മിച്ചു)

🔹 142 വർഷം നീണ്ടുനിന്ന കൽക്കരി യുഗം അവസാനിപ്പിച്ച് പ്രവർത്തനം അവസാനിപ്പിക്കുന്ന ബ്രിട്ടനിലെ അവസാനത്തെ കൽക്കരി വൈദ്യുത നിലയം - ദി റാഡ് ക്ലിഫ് ഓൺ സോർ 

3. ഒക്ടോബർ 1 - ലോക വയോജന ദിനം

4. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബൗളർ - രവീന്ദ്ര ജഡേജ 

🔹 പന്തുകളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ 300 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ - രവീന്ദ്ര ജഡേജ.

5. നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി - ഭാരത് ജെൻ 

🔹 വിവിധ ഇന്ത്യൻ ഭാഷകളിൽ മികച്ച നിലവാരമുള്ള ഉള്ളടക്കങ്ങൾ ലഭ്യമാക്കാൻ ശേഷിയുള്ള ജനറേറ്റീവ് എഐ സങ്കേതം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

🔹 കേന്ദ്ര ശാസ്ത്ര -സാങ്കേതിക മന്ത്രി - ജിതേന്ദ്ര സിംഗ് 

6. 2024 ഒക്ടോബർ ഒന്നിന് നൂറാം ജന്മദിനം ആഘോഷിച്ച യുഎസ് മുൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവുമായ വ്യക്തി - ജിമ്മി കാർട്ടർ

🔹1977 മുതൽ 1981 വരെ പ്രസിഡണ്ട് (39-മത്) ആയിരുന്ന ഇദ്ദേഹം, ഏറ്റവും പ്രായം കൂടിയ മുൻ അമേരിക്കൻ പ്രസിഡന്റ്, ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന പ്രസിഡന്റ് എന്നീ ബഹുമതികൾ സ്വന്തമാക്കി.

🔹 2002-ലാണ് ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ ലഭിച്ചത്.

7. മൂലകോശ ചികിത്സയിലൂടെ ലോകത്താദ്യമായി ടൈപ്പ് 1 പ്രമേഹത്തിന് പ്രതിവിധി കണ്ടെത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് - ചൈന

🔹 പാൻക്രിയാസിലെ ബീറ്റാകോശങ്ങളുടെ തകരാറുമൂലം ഇൻസുലിൻ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം.

8. വംശം എന്ന കവിതയുടെ രചയിതാവ് - വിജയലക്ഷ്മി

9. ഫാറ്റ് ബിയർ വീക്ക് മത്സരം സംഘടിപ്പിക്കുന്ന കാറ്റ്മെയ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നത് - അലാസ്ക, യുഎസ്എ 

No comments:

Powered by Blogger.