Daily Current Affairs | 25 October 2024 | Guides Academy

Daily Current Affairs 25/10/2024

1. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഏഷ്യാറ്റിക് ഗോൾഡൻ ക്യാറ്റിന്റെ  വീണ്ടും കണ്ടെത്തിയത് -
മാനസ് ദേശിയോദ്യാനം , ആസം

2. കേരള ക്രിക്കറ്റ് പരിശീലക - റുമേലി ധർ

🔹 അണ്ടർ 19 വനിതാ ട്വന്റി 20 ചലഞ്ചർ ട്രോഫിക്ക് ഉള്ള ഇന്ത്യ എ ടീം മുഖ്യ കോച്ചായി നിയമിതയത് -
റുമേലി ധർ

3.ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആരംഭിച്ച പോർട്ടൽ-
ഡ്രോൺ ലിഡാർ സർവ്വേ പോർട്ടൽ

4. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഏത് കേന്ദ്രഭരണ പ്രദേശമാണ് ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ 10 ദിവസം ബാഗ് രഹിതമാക്കുന്നത് -
ഡൽഹി

5. ഈ മാസം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നീറ്റിലിറക്കിയ സമുദ്ര സുരക്ഷയിൽ നാവികസേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി  -
എസ്. 4( ഐ എൻ എസ് അരിദമൻ)

🔹 3500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള
കെ ഫോർ ആണവ ബാലസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിട്ടുണ്ട്.

6.2024 ഒക്ടോബറിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് - ഡാന ചുഴലിക്കാറ്റ്

🔹ഡാന ചുഴലിക്കാറ്റിന് പേര് നൽകിയത് -
ഖത്തർ

🔹ഡാന എന്ന അറബി വാക്കിന്റെ അർഥം -
ഔദാര്യം

7. സുപ്രീം കോടതിയുടെ 51-മത് ചീഫ് ജസ്റ്റിസ് ആയി നവംബർ 11 ന് ചുമതലയേൽക്കുന്നത് -ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന

🔹 ഏത് ആർട്ടിക്കിൾ പ്രകാരമാണ്  സുപ്രീം കോടതി ജസ്റ്റിസ് ഉൾപ്പടെ എല്ലാ ജഡ്ജിമാരെയും നിയമിക്കാൻ പ്രസിഡന്റിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നത് -
124(2)

8. 2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം - റാണി റാംപൽ

🔹
2016ൽ അർജുന അവാർഡും  2020ൽ പത്മശ്രീയും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

🔹
2019 ലെ വേൾഡ് ഗെയിംസ് ഓഫ് അത്ലറ്റ് ഓഫ് ദി ഇയർ ആയിരുന്നു.

9.ആഗോള സഞ്ചാരം ആപ്പ് സ്കൈ സ്കാനർ തയ്യാറാക്കിയ ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വിനോദസഞ്ചാരികൾ 2025 ൽ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം - ചില്ലാകാൻ, ഷില്ലോങ്

10. കായികരംഗത്തെ ആജീവനാന്ത മികവിന് സമ്മാനിക്കുന്ന ധ്യാൻചന്ദ് പുരസ്കാരത്തിന്റെ  പുതിയ പേര് - അർജുന അവാർഡ് ( ലൈഫ് ടൈം അച്ചീവ് മെന്റ് )

🔹 രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി -
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

11. നവീന സാംസ്കാരിക കലാകേന്ദ്രം നൽകുന്ന ഒ.വി  വിജയൻ സാഹിത്യ പുരസ്കാര ജേതാവ്  - കുഴൂർ വിൽസൺ

🔹
ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന കവിത സമാഹാരമാണ് അവാർഡിന് അർഹമായത്.

🔹
50001 രൂപയും പ്രശസ്തി പത്രവും  ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

12. 2024 ഒക്ടോബറിൽ അന്തരിച്ച ടാർസൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകത്തുടനീളം ആരാധകരെ സമ്പാദിച്ച ഹോളിവുഡ് നടൻ - റോൺ ഈലി


No comments:

Powered by Blogger.