Daily Current Affairs | 02 November 2024 | Guides Academy
Daily Current Affairs 02/11/2024
1. നഗരത്തിൽ യാചകവൃത്തി നടത്തി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി -
സ്മൈൽ ( സപ്പോർട്ട് ഫോർ മാർജിനാലിസാഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് എന്റർപ്രൈസ് )
2. ക്രിമിനലുകൾ അനധികൃതമായി ശേഖരിക്കുന്ന പണം കണ്ടു കെട്ടാനുള്ള ഏജൻസിയായ അസറ്റ് റിക്കവറി ഇൻട്രാ ഏജൻസി നെറ്റ്വർക്ക് -
ഏഷ്യ പസഫിക്കിന്റെ (അരിൻ -എപി ) പ്രസിഡൻസി സ്ഥാനം 2026-ൽ ഏറ്റെടുക്കുന്നത് - ഇന്ത്യ
🔹എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇന്ത്യയുടെ നോഡൽ ഏജൻസി.
🔹 2013 ലാണ് അരിൻ -എപി സ്ഥാപിക്കപ്പെട്ടത്.
3. രോഗാണുബാധ മൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധി എന്ന നിലയിലേക്ക് മാറുന്ന രോഗം -
ക്ഷയം
🔹 ലോകത്ത് ആകെയുള്ള ക്ഷയ രോഗികളിൽ 26 ശതമാനവും ഇന്ത്യയിലാണ്.
4.ദേശീയ ഏകതാ ദിനം -
ഒക്ടോബർ 31
🔹 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഏകതാ ദിവസ് ആയി ആചരിക്കുന്നത്.
🔹 ലോകത്തെ ഏറ്റവും വലിയ പ്രതിമ - ഏകതാ പ്രതിമ
5. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ഇലക്ട്രോണിക് ടെലികോം വിപണി അടക്കിവാണിരുന്ന ബിപിഎൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും ആയിരുന്ന വ്യക്തി -
ടി പി ഗോപാലൻ നമ്പ്യാർ
🔹1962 ൽ പാലക്കാട് ബി.പി.എൽ കമ്പനി സ്ഥാപിച്ചു.
🔹1970 കളിൽ ആസ്ഥാനം ബംഗ്ളൂരുവിലേക്ക് മാറ്റി.
6. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
🔹 ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി ലഭിച്ചത് - എം.കെ. സാനു ( വർഷത്തിൽ ഒരാൾക്ക് )
🔹 രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കേരള പ്രഭ ലഭിച്ചത്
-എസ് സോമനാഥ് ( ഐഎസ്ആർഒ ചെയർമാൻ - ശാസ്ത്രം,എൻജിനീയറിങ് )
- ഭുവനേശ്വരി (കൃഷി )
🔹 മൂന്നാമത്തെ പരമോന്നത പുരസ്കാരമായ കേരളശ്രീ ലഭിച്ചത്
- കലാമണ്ഡലം വിമല മേനോൻ (കല )
-ഡോ.ടി.കെ.ജയകുമാർ(ആരോഗ്യം)
- നാരായണ ഭട്ടതിരി( കലിഗ്രാഫി )
- സഞ്ജു സാംസൺ (കായികം )
- ഷൈജ ബേബി (സാമൂഹിക സേവനം )
- വികെ മാത്യൂസ് (വ്യവസായ, വാണിജ്യം )
🔹 അവാർഡ് സമിതിയിൽ ഉണ്ടായിരുന്നത് - അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ, ഡോ. ബി ഇക്ബാൽ
7. ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ (ഇസ്ട്രാക് )ഡയറക്ടറായി നിയമിതനായത് -
എ.കെ അനിൽകുമാർ
🔹 ബഹിരാകാശ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന പദ്ധതിയായ നേത്രയുടെ പ്രോജക്ട് ഡയറക്ടർ ആണ് .
8. 2024 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും 1973-ല് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിന്റെ സഹപരിശീലകരിൽ ഒരാളുമായി വ്യക്തി -
കെ കെ ഗോപാലകൃഷ്ണൻ
No comments: