Daily Current Affairs | 14 November 2024 | Guides Academy

Daily Current Affairs 14/11/2024

1.നവംബർ 14
ലോക പ്രമേഹ ദിനം

2. ഇടിമിന്നൽ, പേമാരി, ആലിപ്പഴ വർഷം, മൂടൽമഞ്ഞ് തുടങ്ങിയവയെ നിയന്ത്രിക്കാൻ കഴിയുമോ എന്നുള്ള ഇന്ത്യൻ ശാസ്ത്ര ജ്ഞരുടെ പഠനപദ്ധതി-
മിഷൻ മൗസം

3.നിരീക്ഷണ സംവിധാനം വിപുലീകരിച്ചും നിർമ്മിതബുദ്ധിമെഷീൻ ലേണിംഗ് പോലുള്ളള അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും കാലാവസ്ഥ പ്രവചനം മെച്ചപ്പെടുത്താനുള്ള ദൗത്യമാണ് - മിഷൻ മൗസം

4.പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ സ്ഥാപിതമാകുന്ന മേഘങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിനുള്ള പരീക്ഷണ ശാല -
ക്ലൗഡ് ചേംബർ

* ക്ലൗഡ് ചേംബർ ഗവേഷണ പദ്ധതിയുടെ ഡയറക്‌ടറായ മലയാളി-
 ഡോ. താരാ പ്രഭാകരൻ

5. മൗറിഷ്യസിന്റെ പുതിയ പ്രധാനമന്ത്രി യായി തിരഞ്ഞെടുക്കപ്പെട്ടത്-
നവീൻ രാംഗുലം

6. 2024 നവംബർ 14 ന് നൂറാം ജന്മവാർ ഷികം ആഘോഷിക്കുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ-
കെ. ഇ. മത്തായി
(തൂലികാ നാമം -പാറപ്പുറത്ത്)

പാറപ്പുറത്തിൻ്റെ പ്രധാന കൃതികൾ പണിതീരാത്ത വീട്, അരനാഴിക നേരം, നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, ആദ്യ കിരണങ്ങൾ, തേൻവരിക്ക, നിനക്ക് വേണ്ടി, ഓമന മകനേ

7.ബ്രിട്ടണിലെ ശാസ്ത്രജ്ഞൻ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്-
 MAL

8. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ മിസൈലായ 'ആകാശ്' ആദ്യമായി കയറ്റുമതി ചെയ്‌ത രാജ്യം-

അർമേനിയയിലേക്ക്

9.തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി തദ്ദേശ വകുപ്പമായി സഹകരിച്ച് കേരള നോളജ് ഇക്കോണമി മിഷൻ്റെ നേതൃത്വ ത്തിൽ നടപ്പിലാക്കുന്ന പദ്ധതി-

വിജ്ഞാന കേരളം

10. സുപ്രീംകോടതിയുടെ നിയമസഹായ അതോറിറ്റിയുടെ ചെയർമാനായി നിയ മിതനായത്-

ജസ്റ്റിസ്: സൂര്യ കാന്ത്

11. യു.എസ്. സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ന യുക്ത പ്രസിഡന്റ് ഡൊാണാൾഡ് ട്രം പ് ആരംഭിച്ച പുതിയ വിഭാഗം?

DOGE- Department of Government Efficiency

ഡോജിന് നേതൃത്വം നൽകുന്നത് -
 ഇലോൺ മസ്ക്, വിവേക് രാമസ്വാമി

No comments:

Powered by Blogger.