Current Affairs | 16 Jul 2025 | Guides Academy

Current Affairs | 16 Jul 2025 | Guides Academy

451
2025 ജൂലൈ 15 ന് 114 വയസ്സിൽ മരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡിസ്റ്റൻസ് റണ്ണറിന്ടെ പേര് എന്താണ്❓
ഫൗജ സിംഗ്
452
പരമ്പരാഗത വൈദ്യശാസ്ത്രവുമായി, പ്രത്യേകിച്ച് ആയുഷ് സംവിധാനങ്ങളുമായി AI സംയോജിപ്പിക്കുന്നതിൽ ഇന്ത്യയുടെ മുൻ നിര ശ്രമങ്ങളെ അംഗീകരിച്ച സംഘടന ഏതാണ് ❓
ലോകാരോഗ്യ സംഘടന
453
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും ആയി 2025 ജൂലൈ 14 ന് ആരാണ് ചുമതലയേറ്റത് ❓
ആർ.ദൊരൈസ്വാമി
454
2025 -ൽ ലോകബാങ്ക് പുറത്തുവിട്ട ഗിനി സൂചിക പ്രകാരം ആഗോള തലത്തിൽ ഏറ്റവും വരുമാന തുല്യതയുള്ള രാജ്യം ഏതാണ്❓
സ്ലൊവാക്യ
455
ലോകത്തിലെ ഏറ്റവും വലിയ റിയൽ ടൈം പേയ്‌മെന്റ് സംവിധാനം ഏതാണ് ❓
UPI
456
ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസിന്റെ (Hindustan Coca-Cola Beverages) സി.ഇ.ഒ ആയി 2025-ൽ നിയമിതനായത് ആര്❓
ഹേമന്ത് രൂപാണി
457
2025 ജൂലൈയിൽ അന്തരിച്ച മുതിർന്ന നടനും നിർമാതാവുമായ വ്യക്തി ആരാണ്❓
ധീരജ് കുമാർ
458
2025 ജൂണിലെ മികച്ച കളിക്കാരെ ICC തിരഞ്ഞെടുത്തപ്പോള്‍, ആ പുരസ്കാരം നേടിയവർ ആരാണ്❓
Hayley Matthews (വെസ്റ്റ് ഇൻഡീസ്) വനിതാ വിഭാഗം, Aiden Markram (ദക്ഷിണാഫ്രിക്ക) - പുരുഷ വിഭാഗം
459
2025 ജൂലൈ 13 ന് ഇറ്റലിയിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ വെങ്കലം നേടിയ കേരളത്തിൽ നിന്നുള്ള അത്ലെറ്റിന്ടെ പേര് ❓
ആൻസി സോജൻ
460
ആക്‌സിയം മിഷൻ 4 ന്ടെ 18 ദിവസങ്ങൾക്ക് ശേഷം, ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ഐ.എസ്.എസിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയത് ഏത് ദിവസമാണ്❓
2025 ജൂലൈ 15

No comments:

Powered by Blogger.