Daily Current Affairs | 01 December 2023 | Guides Academy

Daily Current Affairs 1/12/2023

1. 2023 ഡിസംബർ 1 ന് ആചരിക്കുന്ന ലോക എയ്ഡ്സ് ദിന പ്രമേയം -
Let communities lead

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധ ഇല്ലാതാക്കുന്നതിനായുള്ള ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ -
ഒന്നായ് പൂജ്യത്തിലേക്ക്
 

2. തീവണ്ടിതട്ടി ആനകള്‍ ചരിയുന്നത് തടയാൻ റെയിൽവേ വികസിപ്പിച്ച നിർമിതബുദ്ധി അധിഷ്ഠിത സംവിധാനം -
ഗജരാജ് സുരക്ഷ

3. ദക്ഷിണേഷ്യയിൽ സ്വവർഗ്ഗവിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യം-
നേപ്പാൾ

4. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനായി ഐ.എസ്.ആർ.ഒ.യും നാസയും സംയുക്തമായി വികസിപ്പിക്കുന്ന ഉപഗ്രഹം - നിസാർ(NISAR)

NISAR- NASA-ISRO Synthetic Aperture Radar

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവി - ബിൽ നെൽസൺ

5. 2024-ലെ ട്വന്റി-ട്വന്റി ക്രിക്കറ്റ് വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യങ്ങൾ -
യു. എസ്. എ., വെസ്റ്റിൻഡീസ് 


6. 2025-ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം -
ജപ്പാൻ (ഒസാക്ക)

7. 2030-ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം-
സൗദി അറേബ്യ (റിയാദ്)

8. 2023 നവംബറിൽ അന്തരിച്ച, കർണാടക സംഗീതജ്ഞയും നടിയുമായിരുന്ന വ്യക്തി -
ആർ. സുബ്ബലക്ഷ്മി

ആകാശവാണിയുടെ തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

ആദ്യമായി അഭിനയിച്ച ചിത്രം - നന്ദനം

9.കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ മാസികയായ 'കർഷക തൊഴിലാളി'യുടെ പ്രഥമ കേരള പുരസ്കാരത്തിന് അർഹനായത് -
വി. എസ്. അച്യുതാനന്ദൻ

10. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2023-ലെ 35-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിനർഹനായ ലോങ്ജമ്പ് താരം -
മുരളി ശ്രീശങ്കർ 


11. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഷെവലിയർ ലീജിയൻ ദ് ഹോണർ' ലഭിച്ച മലയാളി ശാസ്ത്രജ്ഞ-
വി. ആർ. ലളിതാംബിക 

No comments:

Powered by Blogger.