Daily Current Affairs | 02 December 2023 | Guides Academy
Daily Current Affairs 2/12/2023
1.ദേശീയ മലിനീകരണ നിയന്ത്രണദിനം?
December 2
2. 2023 - ൽ ആർട്ട് റിവ്യൂ, കലാ മേഖലയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലോകത്തെ സ്വാധീനശേഷിയുള്ള 100 വ്യക്തികളുടെ (പവർ 100) പട്ടികയിൽ 38-ാം സ്ഥാനം കരസ്ഥമാക്കിയത്?
ബോസ് കൃഷ്ണമാചാരി
3.2023 ൽ ഗൂഗിൾ പുറത്തുവിട്ട പ്ലേസ്റ്റോറിലെ മികച്ച ആപ്പുകളുടെ പട്ടികയിൽ ഇന്ത്യ യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫിറ്റ്നസ് ആപ്പ്?
ലെവൽ സൂപ്പർ മൈൻഡ്
4. കണ്ണൂർ സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലറായി നിയമിതനായത്?
S.ബിജോയ് നന്ദൻ
5.ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ക്രിക്കറ്റ് ലീഗായ 'SA20' യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ?
എ ബി ഡിവില്ലിയേഴ്‌സ്
6.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) ആരംഭിച്ചത് ഏത് വർഷമാണ്?
2020
7. 16-ാം ധനകാര്യ കമ്മീഷൻ്റെ കാലാവധി ഏത് തീയതി മുതൽ ആരംഭിക്കും?
01 ഏപ്രിൽ 2026
8. ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന രീതി അറിയപ്പെടുന്നത് -
ഡാർക്ക് പാറ്റേൺ
2019-ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, ഡാർക്ക് പാറ്റേൺ തട്ടിപ്പുകൾ നടത്തുന്ന പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന പിഴ - 10 ലക്ഷം രൂപവരെ
9. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ പോലീസിനൊപ്പം, 'സൈബർ അവെയർനസ് പ്രമോട്ടർ' എന്ന പേരിൽ വൊളന്റിയർമാരെ നിയമിക്കുന്ന സംസ്ഥാനം -
കേരളം
10. 2023 ഡിസംബറിൽ, സൈനികവിഭാഗത്തിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രസിഡന്റ്സ് കളർ' പുരസ്കാരം ലഭിച്ച സ്ഥാപനം -
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പൂനെ (AFMC)
11. 2023 ഡിസംബറിൽ അന്തരിച്ച, മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ -
ജി. ബാലകൃഷ്ണൻ നായർ
12. ഇറാനിയൻ സംവിധായകനായ അലി അബ്ബാസിയുടെ 'ദി അപ്രന്റിസ്' എന്ന സിനിമ, ഏത് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് - ഡൊണാൾഡ് ട്രംപ്
No comments: