Daily Current Affairs | 03 December 2023 | Guides Academy

Daily Current Affairs 3/12/2023

1.ഇന്ത്യയുടെ 84-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ - ആർ. വൈശാലി

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി

കൊനേരു ഹംപിയും(2002), ഡി.ഹരികയുമാണ് (2009) ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചത്.

ആർ. പ്രഗ്നാനന്ദയുടെ സഹോദരിയാണ് ആർ. വൈശാലി.

2.ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ആദ്യ സഹോദരിയും സഹോദരനും എന്നനേട്ടം കൈവരിച്ചത് -
ആർ. വൈശാലി & ആർ. പ്രഗ്നാനന്ദ

3.ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ ഇന്ത്യൻ സഹോദരങ്ങൾ -
എൻ. ആർ. വിഘ്നേഷ് & എൻ. ആർ. വിശാഖ്


4.തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആപ്ലിക്കേഷൻ -
കെ-സ്മാർട്ട്


5.സൗരവാതത്തിലെ പ്രോട്ടോണുകളെയും ആൽഫാ പാർട്ടിക്കിളുകളെക്കുറിച്ചും പഠിക്കുന്നതിനായുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് പേലോഡിലെ ഉപകരണം -
സ്വിസ് (SWIS)

SWIS- Solar Wind Ion Spectrometer 


6.വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ സംഭാവന ചെയ്യുന്ന രാജ്യം -
യു.എസ്.എ. 


7. ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡിങ് ഓഫീസറായി ചുമതലയേൽക്കുന്നത്-
പ്രേരണ ദിയോസ്തലി

ഐ.എൻ.എസ്. ത്രിങ്കത് യുദ്ധക്കപ്പലിലാണ് കമാൻഡിങ് ഓഫീസറായി ചുമതലയേൽക്കുന്നത്.

8. 2023-ൽ ഓഹരി, കടപ്പത്ര രംഗത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം നേടിയ വികസ്വര വിപണിയായിമാറിയ രാജ്യം - ഇന്ത്യ 


9. 2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ -
പി. എ. രാമചന്ദ്രൻ 


10. ഗ്രാമപ്രദേശങ്ങളിൽ ഐടി കമ്പനികൾ തുടങ്ങുന്നതിനുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പദ്ധതി - ഫോസ്റ്റേറ(FOSTeRA)

ഫോസ്റ്ററിങ് ടെക്നോളജീസ് ഇൻ റൂറൽ ഏരിയ

No comments:

Powered by Blogger.