Daily Current Affairs | 06 December 2023 | Guides Academy
Daily Current Affairs 6/12/2023
1. തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് -
രേവന്ത് റെഡ്ഡി
സത്യപ്രതിജ്ഞ ചെയ്യുന്നതോടെ, തെലങ്കാനയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാകും രേവന്ത് റെഡ്ഡി (54 വയസ്).
ഉപമുഖ്യമന്ത്രിയാകുന്നത് -
മല്ലു ഭട്ടി വിക്രമാർഗ
2. സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി നിയമിതയായത് -
ക്യാപ്റ്റൻ ഗീതിക കൗൾ
3. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലും ഊർജ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ആണവോർജത്തിന്റെ പങ്ക് ചർച്ചചെയ്യുന്നതിനായി 2024 മാർച്ചിൽ ആദ്യ ആണവോർജ ഉച്ചകോടി സംഘടിപ്പിക്കുന്നത് -
ബ്രസൽസ് (ബെൽജിയം)
4.28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം -
ഗുഡ്ബൈ ജൂലിയ
(സംവിധാനം : മുഹമ്മദ് കൊർദോഫാനി)
സുഡാനിൽനിന്ന് കാൻ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രമാണ് ഗുഡ്ബൈ ജൂലിയ.
5. S&P ഗ്ലോബൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ 50 ഇൻഷുറൻസ് കമ്പനികളുടെ പട്ടികയിൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(LIC) സ്ഥാനം -
4-ാം സ്ഥാനം
6. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി സംസ്ഥാന സർക്കാർ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി -
മാതൃയാനം
7. 2024-ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യം - അമേരിക്ക
8. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ബഹുമതി തുടർച്ചയായ മൂന്നാം വർഷവും സ്വന്തമാക്കിയത് -
കൊൽക്കത്ത
9. ഗ്ലോബൽ കാർബൺ പ്രോജക്റ്റിന്റെ റിപ്പോർട്ട് പ്രകാരം, 2022-ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതുള്ള രാജ്യം -
ചൈന (31%)
യു.എസ്. എ. രണ്ടാമത് (14%)
ഇന്ത്യയുടെ സ്ഥാനം - 3 (8%)
10. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് -
റെനെ ലെനക് (ഫ്രഞ്ച്)
11. S & P ഗ്ലോബലിന്റെ റിസർച്ച് റിപ്പോർട്ട് പ്രകാരം, 2030-ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുന്ന രാജ്യം -
ഇന്ത്യ
നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
12. 2024 ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ പ്രചരണത്തിന്റെ ഭാഗമായി, 'മ്യൂസിയം ഓഫ് ദ മൂൺ' ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചത് -
കനകക്കുന്ന് (തിരുവനന്തപുരം)
ബ്രിട്ടീഷ് കലാകാരനായ ലൂക്ക് ജെറമാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
No comments: