Daily Current Affairs | 05 December 2023 | Guides Academy
Daily Current Affairs 5 /12/2023
1. ലോക മണ്ണ് ദിനം
ഡിസംബർ 5
2023-ലെ പ്രമേയം - Soil and water: a source of life
2. 2023-ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയ സൊറാം പീപ്പിൾസ് മൂവ്മെന്റ്(ZPM) പാർട്ടിയുടെ സ്ഥാപകൻ -
ലാൽ ദുഹോമ
സംസ്ഥാനരൂപീകരണത്തിന് ശേഷം ആദ്യമായാണ് മിസോ നാഷണൽ ഫ്രണ്ടിനെയും, കോൺഗ്രസിനെയും പിന്തള്ളി മറ്റൊരു പാർട്ടി അധികാരത്തിലെത്തുന്നത്.
ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി -
ലാൽ ദുഹോമ
3. ഐഫോൺ ബാറ്ററി നിർമ്മാതാക്കളായ TDK കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യ ബാറ്ററി പ്ലാന്റ് നിലവിൽവരുന്ന സംസ്ഥാനം -
ഹരിയാന (മനേസർ)
4. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്, 2023-ലെ വാക്കായി തിരഞ്ഞെടുത്തത് -
റിസ്(Rizz)
വശ്യത, സ്റ്റൈൽ, ആകർഷകത്വം എന്നിവയെ സൂചിപ്പിക്കുന്ന പദമാണ് റിസ്.
5. 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം, കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം -
കേരളം
6. ബിസിഐ ഗ്ലോബലിന്റെ, ലോകത്തിലെ വളർന്നുവരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ നഗരം - തിരുവനന്തപുരം
കൊൽക്കത്തയാണ് ഇന്ത്യയിൽനിന്ന് ഇടംനേടിയ മറ്റൊരു നഗരം.
7. കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 2023-ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാര ജേതാവ് -
കെ. ജി. ശങ്കരപ്പിള്ള
2023 ഡിസംബറിൽ അന്തരിച്ച, മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ മുൻസെക്രട്ടറിയുമായിരുന്ന വ്യക്തി -
ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്
മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു.
8. 2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റായ - മിഷോങിന് പേര് നൽകിയത്-
മ്യാന്മാർ
മിഷോങ് എന്ന പദത്തിന്റെ അർത്ഥം - കരുത്ത്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മടങ്ങിവരാനുള്ള ശേഷി
9. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ബിജോയ് നന്ദന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള കക്കയോട് സാദൃശ്യമുള്ള ജീവി -
സൈലോഫാഗ നന്ദാനി
കണ്ണൂർ യൂണിവേഴ്സിറ്റി വി.സി. ബിജോയ് നന്ദന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള 'അനിപ്തുംനസ് ബിജോയി', ഏത് ജീവിവിഭാഗത്തിൽപ്പെടുന്നു -
ഞണ്ട്
(ബിജോയ്സ് ക്രാബ്)
No comments: