Daily Current Affairs | 09 December 2023 | Guides Academy

Daily Current Affairs 09/12/2023


1. 2023 ഡിസംബറിൽ അന്തരിച്ച, കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വ്യക്തി -
 കാനം രാജേന്ദ്രൻ 


2. പാർലമെന്റ് ലോഗിൻ ഐഡി ദുരുപയോഗം ചെയ്തെന്ന ആരോപണത്തെത്തുടർന്ന് ലോക്സഭാംഗത്വം നഷ്ടമായ തൃണമൂൽ കോൺഗ്രസ് എം.പി. -
 മഹുവ മൊയ്ത്ര

എത്തിക്സ് കമ്മിറ്റി ശിപാർശ പ്രകാരമാണ് മഹുവയെ പുറത്താക്കിയത്.

 2015-ൽ രൂപീകരിച്ച എത്തിക്സ് കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ടും ആദ്യ നടപടിയുമാണിത്. 


3. സ്പെയിനിൽ നടന്ന എലോ ബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംനേടിയ മലയാളി -
 എസ്.എൽ. നാരായണൻ 


4. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനി -
എസ്. ഉമ 


5. 2023 ഡിസംബറിൽ, പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഗോൾകീപ്പർ -
സുബ്രത പോൾ

'സ്പൈഡർമാൻ' എന്നാണ് സുബ്രത പോൾ അറിയപ്പെട്ടിരുന്നത്.


6. കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായത് -
പ്രഫ. ദിനേശൻ വടക്കിനിയിൽ 


7. 2024 ജനുവരിയിൽ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം -
കേരളം (തിരുവനന്തപുരം)

8. നിലവിലെ സംസ്ഥാന കായിക വകുപ്പ് മന്ത്രി -
വി. അബ്ദുറഹ്മാൻ 


9. 'ദ കവനന്റ് ഓഫ് വാട്ടർ' എന്ന നോവലിന്റെ രചയിതാവ് -
ഡോ. എബ്രഹാം വർഗീസ്


10. അവയവ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന് വേദിയാകുന്ന നഗരം -
കൊച്ചി

No comments:

Powered by Blogger.