Daily Current Affairs | 30 December 2023 | Guides Academy
Daily Current Affairs 30/11/2023
1. 2024 ജനുവരി 1 മുതൽ സൈലന്റ് വിമാനത്താവളമാകുന്ന കേരളത്തിലെ വിമാനത്താവളം -
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
2. കേരളത്തിൽ ബ്ലൂ കാർബൺ ശേഖരമുണ്ടെന്ന് അടുത്തിടെ ഗവേഷകർ കണ്ടെത്തിയത് -
കുട്ടനാട്, വേമ്പനാട്ടുകായൽ
3. 2023 ഡിസംബർ 29ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ. ബി. ഗണേഷ് കുമാറിന്റെ വകുപ്പുകൾ -
റോഡ് ഗതാഗതം, ജല ഗതാഗതം, മോട്ടോർ വാഹനവകുപ്പ്
4. നിലവിലെ സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി -
കടന്നപ്പള്ളി രാമചന്ദ്രൻ
5. നിലവിലെ സംസ്ഥാന സഹകരണ,തുറമുഖ വകുപ്പ് മന്ത്രി-
വി. എൻ. വാസവൻ
6. 2023 ഡിസംബറിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച 'ഉൾഫ',ഏത് സംസ്ഥാനത്തെ ഭീകരസംഘടനയായിരുന്നു -
അസം
ULFA- United Liberation Front of Assam
7. സംസ്ഥാനത്തെ ആദ്യ ദീപാലങ്കൃത പാലം ഒരുങ്ങുന്നതെവിടെ -
ഫറോക്ക് (കോഴിക്കോട്)
വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്ന പദ്ധതിയിയ്ക്കാണ് ഫറോക്ക് പഴയ പാലത്തിൽ തുടക്കമാകുന്നത്.
8. ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ ധ്രുവീകരണത്തെപ്പറ്റി പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം -
എക്സ്പോസാറ്റ് (എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്)
ബഹിരാകാശത്തെ എക്സ്-റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെ വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യമാണിത്.
9. 2023-ലെ ഫിഡെ ലോക പുരുഷ റാപ്പിഡ് ചെസ് കിരീടം നേടിയത് -
മാഗ്നസ് കാൾസൺ (നോർവേ)
10. 2023-ലെ ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് കിരീടം നേടിയത് -
അനസ്താസിയ ബൊഡ്നാറുക് (റഷ്യ)
കൊനേരു ഹംപിയ്ക്ക് രണ്ടാം സ്ഥാനം.
No comments: