Daily Current Affairs | 31 January 2024 | Guides Academy
Daily Current Affairs 31/01/2024
1.മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എത്രാമത് വാർഷികമാണ് 2024 ജനുവരി 30ന് ആചരിക്കുന്നത് -
76-ാമത്
2. റിപ്പബ്ലിക് ദിന ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടക്കുന്ന ചടങ്ങ് -
ബീറ്റിങ് റിട്രീറ്റ്
എല്ലാവർഷവും ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത്.
40 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ ബഗ്ഗി കുതിര വണ്ടിയിൽ എത്തുന്നത്.
3. 2024 ജനുവരിയിൽ, സൊമാലിയൻ കടൽക്കൊള്ളക്കാരുടെ കൈയിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ഇറാന്റെ മത്സ്യബന്ധന ബോട്ട് -
ഇമാൻ
നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
4. ഇന്ത്യയിലാദ്യമായി സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണം നടത്തുന്ന സ്ഥാപനം -
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, കൊച്ചി (CMFRI)
5. കേരളത്തിലെ ആദ്യകാല കഥകളിയാചാര്യന്മാരുടെ നൂറോളം അപൂർവചിത്രങ്ങൾ അടുത്തിടെ കണ്ടെത്തിയ 'റെയ്റ്റ്ബർഗ് മ്യൂസിയം' സ്ഥിതിചെയ്യുന്ന രാജ്യം -
സ്വിറ്റ്സർലൻഡ്
6. 2026-ഓടെ രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കുന്നതിനുള്ള കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പദ്ധതിയിൽ കേരളത്തിൽ നിന്നും ഇടംനേടിയ നഗരങ്ങൾ -
തിരുവനന്തപുരം, കോഴിക്കോട്
7. 2024 ജനുവരിയിൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ചെയർപേഴ്സനായി നിയമിതനായത് -
അനിൽ കുമാർ ലഹോട്ടി
8. ദേശീയ കുഷ്ഠരോഗ നിവാരണ ദിനം-
ജനുവരി 30
ജനുവരി മാസത്തിലെ അവസാന ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നത്.
സ്പർശ് 2024 ക്യാമ്പയിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു - കുഷ്ഠം
9. സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതി-
സ്നേഹ ഹസ്തം
10. പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ' ചർച്ചയിൽ അവതാരകയാകുന്ന ആദ്യ മലയാളി വിദ്യാർഥി -
മേഘ്ന എൻ. നാഥ്
11. 2024 ജനുവരിയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്നും കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങൾ -
ശ്യാമരത്നനീലി, ചീനപ്പൊട്ടൽ
No comments: