Daily Current Affairs | 20 February 2024 | Guides Academy

DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC

Daily Current Affairs 20/02/2024


1.2024-ലെ ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പിൽ, വനിതാ വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം-
ഇന്ത്യ

🔹 ഫൈനലിൽ തായ്‌ലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ആദ്യമായി സ്വർണം നേടിയത്.

🔹 ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. (പുരുഷവിഭാഗത്തിൽ ലഭിച്ച വെങ്കല മെഡലായിരുന്നു ഇതിനു മുൻപത്തെ മികച്ച നേട്ടം.)

🔹 പി. വി. സിന്ധു നയിച്ച ടീമിൽ മലയാളി താരം ട്രീസ ജോളിയും അംഗമായിരുന്നു.


2.ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയം ഏത് രാജ്യത്തിനെതിരെയാണ് - ഇംഗ്ലണ്ട് (434 റൺസിന്)

🔹 ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പമെത്തിയ ഇന്ത്യൻ താരം - യശസ്വി ജയ്സ്വാൾ (12 സിക്സ്)

🔹 ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രാജ്യം - ഇന്ത്യ (28)

🔹 ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം - യശസ്വി ജയ്സ്വാൾ (22*)


3.അടുത്തിടെ ഗവേഷകർ പൊൻമുടിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി - പാറമുത്തൻ മുളവാലൻ

🔹'ഫൈലോന്യൂറ റൂപെസ്റ്റ്റിസ്' എന്നാണ് ശാസ്ത്രീയ നാമം.


4. 'സൊമിൻസായി' ഉത്സവം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ജപ്പാൻ 


5.ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ, പുരുഷ ഷോട്ട്പുട്ടിൽ  സ്വർണം നേടിയ ഇന്ത്യൻ താരം - തേജീന്ദ്രപാൽ സിംഗ് ടൂർ

🔹 വനിതകളുടെ 60 മീറ്റർ ഹർഡിൽസിൽ ജ്യോതി യരാജിയും 1500 മീറ്റർ ഓട്ടത്തിൽ ഹർമിലൻ ബെയ്ൻസും സ്വർണം നേടി.


6. 2024 ഫെബ്രുവരിയിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് ഇതിഹാസതാരം -
മൈക് പ്രോക്റ്റർ

🔹 ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു.


7.കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പാക്കുന്ന സംവിധാനം - വാട്ടർ ബെൽ

8. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി-
വി. ശിവൻകുട്ടി

9.സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി - ആർ. ബിന്ദു 


https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.