Daily Current Affairs | 19 February 2024 | Guides Academy

DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC

Daily Current Affairs 19/02/2024

1. 2023-ലെ 58-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാക്കൾ -
ഗുൽസാർ, രാംഭദ്രാചാര്യ

🔸 ഗുൽസാർ (യഥാർത്ഥ നാമം : സമ്പൂരൻ സിംഗ് കൽറ) 

🔹 കവി, ഗാനരചയിതാവ്, എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ

🔹 ഉർദു ഭാഷയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

🔹 'സ്ലം ഡോഗ് മില്യണർ' എന്ന ചിത്രത്തിനുവേണ്ടി ഗുൽസാർ രചിച്ച 'ജയ് ഹോ' എന്ന ഗാനത്തിന് 2009-ൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു.

🔹 ഉർദു ഭാഷയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം(2002), പത്മഭൂഷൺ(2004), ദാദാസാഹിബ് ഫാൽക്കെ(2013) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

🔸 രാംഭദ്രാചാര്യ (ഉത്തർപ്രദേശ്)

🔹 ആദ്യകാല നാമം- പണ്ഡിറ്റ് ഗിരിധർ മിശ്ര 

🔹സംസ്‌കൃത ഭാഷയിലെ സാഹിത്യ കൃതികൾ പരിഗണിച്ചാണ് പുരസ്കാരം.

🔹22 ഭാഷകൾ സംസാരിക്കുന്ന ബഹുഭാഷാ പണ്ഡിതനാണ്.

🔹 പത്മവിഭൂഷൺ(2015), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്(2021) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


2. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി.എസ്, ഐ.എസ്.ആർ.ഒ. വിജയകരമായി വിക്ഷേപിച്ചത് -
2024 ഫെബ്രുവരി 17

🔹 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും GSLV F14 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

🔹കൃത്യമായ കാലാവസ്ഥാ നിരീക്ഷണം,കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, തുടങ്ങിയവയാണ് ദൗത്യം.

🔹ഇൻസാറ്റ് 3ഡി (2014), ഇൻസാറ്റ് 3ഡിആർ(2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ്.

🔹 ചുഴലിക്കാറ്റുകളെ കണ്ടെത്താനും വിനാശം കുറയ്ക്കാനും വഴിയൊരുക്കുന്ന ഉപകരണങ്ങളടങ്ങിയ ഉപഗ്രഹവിക്ഷേപണമാണിത്.

🔹GSLV-യുടെ 16-ാമത് വിക്ഷേപണം.


3. സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത് -
കൊട്ടാരക്കര

🔹 2024 ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

🔹 സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് തൊടുപുഴയിൽ ആരംഭിക്കുമെന്ന് മുൻപ് വാർത്തയിൽ വന്നിരുന്നു.


4. അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ 'കോണോബ്രഗ്മ എംബിജി', ഏത് ജീവിവിഭാഗത്തിൽപ്പെടുന്നു -
കടന്നൽ 


5. 2024 ഫെബ്രുവരി 20ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത് -
ഡോ. ബി. ആർ. അംബേദ്കർ (അംബേദ്കർ ഭവൻ)


6. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ജില്ല-
 കാസർകോട്

🔹 ഏറ്റവും കുറവ്- വയനാട്

🔹 കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ല- തിരുവനന്തപുരം

🔹കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത്- കൊടുമൺ 

🔹കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്‌- കിളിമാനൂർ


7.കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി, കേരളം ആരംഭിക്കുന്ന അരി ബ്രാൻഡ് -
 കെ-റൈസ് 


8. 2024 ഫെബ്രുവരിയിൽ അന്തരിച്ച 'കലാമണ്ഡലം കേശവൻ നമ്പീശൻ' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


9. കാഴ്ച പരിമിതിയെ ചെറുക്കാൻ 'ആശാകിരൺ' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം -
കർണാടക



https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.