Daily Current Affairs | 21 February 2024 | Guides Academy

DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC

Daily Current Affairs 21/2/2024

1. ലോക മാതൃഭാഷാദിനം-
ഫെബ്രുവരി 21

🔹 2024-ലെ പ്രമേയം- Multilingual education is a pillar of intergenerational learning (ബഹുഭാഷാ വിദ്യാഭ്യാസം- പഠനത്തിന്റെയും തലമുറ മാറ്റങ്ങളുടെയും സ്തംഭം)

🔹പ്രാദേശികഭാഷകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുനെസ്കോ 1999 നവംബറിലാണ് ലോക മാതൃഭാഷാ ദിനമായി ഫെബ്രുവരി 21-നെ പ്രഖ്യാപിച്ചത്.


2.പൊതുജന സേവനത്തിനുള്ള ഓൺലൈൻ പോർട്ടലായ 'ഇ-ഡിസ്ട്രിക്ട്' ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ നടത്തിയ പരിശോധന -
ഓപ്പറേഷൻ സുതാര്യത 


3 ഐ.എസ്.ആർ.ഒ.യുടെ ഉപഗ്രഹാധിഷ്ഠിത മാപ്പിംഗ് സോഫ്റ്റ്‌വെയർ - ഭുവൻ 


4. ക്ലാസിക്കൽ ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർക്കെതിരേ വിജയം നേടുന്ന പ്രായംകുറഞ്ഞ താരം -
അശ്വത് കൗശിക് (8 വയസ്)

🔹സ്വിറ്റ്‌സർലൻഡിൽ നടന്ന ടൂർണമെന്റിൽ പോളിഷ് ഗ്രാൻഡ്മാസ്റ്ററായ ജാസെക് സ്റ്റോപ്പയെയാണ് അശ്വത് അട്ടിമറിച്ചത്.


5. 2024 ഫെബ്രുവരിയിൽ അന്തരിച്ച, പശ്ചിമ ജർമനിയെ 1990 ലോകകപ്പ് ഫുട്ബോൾ വിജയത്തിലേക്ക് നയിച്ച ഗോളിന് ഉടമയായ ഇതിഹാസതാരം -
ആൻഡ്രിയാസ് ബ്രെഹ്മെ


6. രാജ്യത്ത് ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനം -
കേരളം

🔹ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.

7. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ വിതരണം ചെയ്യുന്ന കവറുകളുടെ ഏകീകൃത നിറമാക്കുന്നത് -
നീല 


8. അടുത്തിടെ ഏത് രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലേറിയ വ്യക്തിയാണ് 'പ്രബാവോ സുബിയാന്റോ' - ഇന്തോനേഷ്യ


9. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബി പാസാക്കിയ രാജ്യം -
യു.എസ്.എ.


10. രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് -
ജമ്മു-കാശ്മീർ

🔹ഉദ്ദംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽപ്പാതയിലാണ് 'ടി-50' എന്ന് പേരിട്ട തുരങ്കപാത.

🔹12.77 കിലോമീറ്ററാണ് ടി-50 തുരങ്കത്തിന്റെ നീളം.



https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.