Daily Current Affairs | 05 March 2024 | Guides Academy

Daily Current Affairs 05/03/2024

1. ലോകത്തിലെ ആദ്യ സയൻസ് ഫിക്‌ഷൻ നോവലായ 'സോംനിയം' രചിച്ചത് - ജോഹന്നാസ് കെപ്ലർ (1608)

🔹
സോംനിയം, ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തിലൂടെ ‘നിലാക്കനവ്’ എന്ന പേരിൽ അരങ്ങിലെത്തുന്നു.

🔹പ്രശസ്ത നർത്തകി
ഗായത്രി മധുസൂദനൻ അവതരിപ്പിക്കുന്ന നൃത്തരൂപത്തിന്റെ സംവിധാനം വിനോദ് മങ്കരയാണ്.


2. എൻ.ബി.എ.യിൽ 40,000 പോയിന്റ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ബാസ്കറ്റ്ബോൾ ഇതിഹാസം - ലെബ്രോൺ ജെയിംസ്


3. പാകിസ്താന്റെ 24-ാമത് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് - ഷഹബാസ് ഷരീഫ്

🔹
രണ്ടാം തവണയാണ് ഷഹബാസ് പ്രധാനമന്ത്രിയാകുന്നത്.

🔹
പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടിയുടെ അധ്യക്ഷനാണ് ഷഹബാസ് ഷരീഫ്.


4. അർബുദബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കുമുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി- നീതി മെഡിക്കൽ സ്കീം

🔹 പദ്ധതി
2024 ഏപ്രിൽ 1 മുതൽ ആരംഭിക്കും.

🔹
ജനറിക് മരുന്നുകൾ ഗുണനിലവാരം ഉറപ്പാക്കി നൽകുന്ന 'നീതിയുടെ ഉറപ്പ്' പദ്ധതിയും ഏപ്രിൽ ഒന്നിന് ആരംഭിക്കും.


5. ഹരിതകര്‍മ്മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണപ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള മൊബൈൽ ആപ്പ് - ഹരിതമിത്രം


6. അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവകുപ്പിന്റെ ചെയർമാനായി നിയമിതനായ മലയാളി - പ്രൊഫ. ടി. എൻ. സതീശൻ

🔹 തമിഴ്, തെലുങ്ക്, മലയാളം, മറാഠി, കശ്മീരി, പഞ്ചാബി, ബംഗാളി എന്നിങ്ങനെ 7 ഭാഷകളുള്ള വിഭാഗമാണ് ആധുനിക ഇന്ത്യൻ ഭാഷാവകുപ്പ്.


7. ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും  തടയുന്നതിനായി കേന്ദ്ര ടെലികോം മന്ത്രാലയം അവതരിപ്പിച്ച പുതിയ സംവിധാനം - ചക്ഷു

🔹
കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി- അശ്വിനി വൈഷ്ണവ്


8. നിർധനരായ വൃക്കാരോഗികൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനുള്ള 'ഡയാലിസിസ് മാൻ അവാർഡി'ന് അർഹനായത് - കെ. എൻ. ആനന്ദകുമാർ


9. സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് നിലവിൽ വന്നത് - മറയൂർ(ചട്ടമൂന്നാർ)


10.  അടുത്തിടെ
ബംഗാൾ-ഒഡീഷ തീരത്തുനിന്നും കണ്ടെത്തിയ ഹെഡ്-ഷീൽഡ് കടൽ സ്ലഗിനെ ആരുടെ പേരിലാണ് നാമകരണം ചെയ്തത് - ദ്രൗപതി മുർമു

🔹
മെലാനോക്ലാമിസ് ദ്രൗപതി(Melanochlamys droupadi) എന്നാണ് പേര് നൽകിയിരിക്കുന്നത്.

No comments:

Powered by Blogger.