Daily Current Affairs | 07 March 2024 | Guides Academy

Daily Current Affairs 07/03/2024

1. മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ 17-ാമത് മലയാറ്റൂർ അവാർഡിന് അർഹയായത് - സാറാ ജോസഫ് (നോവൽ : എസ്തേർ)

🔹
25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

🔹
യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ്- രജനി സുരേഷ് (‘വള്ളുവനാടൻ വിഷുക്കുടുക്ക’ എന്ന ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകത്തിന്)

🔹
10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മലയാറ്റൂർ പ്രൈസ്.

2. മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 16-ാമത് മലയാറ്റൂർ പുരസ്‌കാര ജേതാവ്-ബെന്യാമിൻ (നോവൽ: നിശ്ശബ്ദ സഞ്ചാരങ്ങൾ)

🔹
യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് നേടിയത്-വി. കെ. ദീപ (വുമൺ ഈറ്റേഴ്സ് എന്ന കഥാസമാഹാരത്തിന് )

🔹2006ലെ പ്രഥമ 'മലയാറ്റൂർ പുരസ്‌കാരം' നേടിയത്- പെരുമ്പടവം ശ്രീധരൻ(നോവൽ : നാരായണം)


3. 2023-ൽ ലോകത്ത് പുതിയതായി കണ്ടെത്തിയ മീനുകളിൽ ഉയർത്തിക്കാട്ടേണ്ട 50 എണ്ണത്തിൽ ഒന്നായിമാറിയ കേരളത്തിൽനിന്ന് കണ്ടെത്തിയ ഭൂഗർഭമീൻ - പൊതുജനം (ശാസ്ത്രീയനാമം: ഹോറാഗ്ലാനിസ് പോപ്പുലി)

🔹'
പൊതുജന’ത്തിന്റെ പ്രത്യേകതകൾ:
🔸കണ്ണില്ല
🔸ചെറിയ കൈച്ചിറക്
🔸സംവേദന ക്ഷമതയുള്ള മീശകൾ
🔸31 മില്ലീമീറ്റർ നീളം
🔸ത്വക്ക് സുതാര്യമായതിനാൽ ശരീരത്തിനുൾവശം കാണാം


4. ഇന്ത്യയിൽ ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല - വയനാട്

5. 7-ാമത് ഇന്റർനാഷണൽ സ്പൈസസ് കോൺഫറൻസിന്റെ വേദി - ന്യൂഡൽഹി


6. രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്കപാത നിലവിൽ വന്നത് - കൊൽക്കത്ത (ഹൂഗ്ലി നദി)

🔹
രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് - 2024 മാർച്ച് 6

🔹
ഹൂഗ്ലി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിലാണ് പാത.

🔹
ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷനാണ്.(നദിയുടെ മുകൾപരപ്പിൽ നിന്ന് 40 മീറ്റർ താഴെ)

🔹
8000 കോടി രൂപയാണ് ചെലവ്.


7. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച '
സായ് പ്രണീത്', ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബാഡ്മിന്റൺ


8. ഗർഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭരണഘടനാപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം - ഫ്രാൻസ്


9. കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി കേരള സർക്കാർ വിതരണം ചെയ്യുന്ന അരി - ശബരി കെ-റൈസ്


10.  ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി  വെബ്‌സൈറ്റില്‍ ജനറേറ്റീവ് എഐ സംവിധാനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - ഫെഡറൽ ബാങ്ക്

No comments:

Powered by Blogger.