Daily Current Affairs 08/03/2024

Daily Current Affairs 08/03/2024

1. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് നൽകുന്ന വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

🔹 നാലുപേർക്കാണ് പുരസ്കാരം
 (1 ലക്ഷം രൂപ വീതം )

1. ട്രീസ ജോളി (ബാഡ്മിന്റൺ)

🔸കായികമേഖലയിലെ സംഭാവനകൾക്കാണ് പുരസ്‌കാരം.

2. ജിലുമോള്‍ മാരിയറ്റ് തോമസ്

🔸പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍

🔸 ജന്മനാ ഇരുകൈകളും ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ വനിത.

3. അന്നപൂർണ്ണി സുബ്രഹ്മണ്യം

🔸 ശാസ്ത്ര-സാങ്കേതിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് പുരസ്കാരം.

🔹ബെംഗളൂരൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ ഡയറക്ടറാണ്.

4. വിജി പെൺകൂട്ട് 

🔸അസംഘടിത മേഖലയിലെ പെണ്‍ തൊഴിലാളികള്‍ക്കായി എന്നും പോരാട്ടം നടത്തിവന്ന സ്ത്രീകളുടെ കൂട്ടായ്മയായ 'പെണ്‍കൂട്ട്'എന്ന സംഘടനയുടെ അമരക്കാരി.

🔸2018-ല്‍ ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാളായിരുന്നു.

🔹 25 വർഷം പൂർത്തിയാക്കിയ കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്കാരം ലഭിച്ചു.


2. മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം - കേരളം 


3. വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി- ക്വിക്ക് സെർവ് 


4. 2024 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ഷഹബാസ് നദീം', ഏത് രാജ്യത്തിന്റെ താരമാണ് - ഇന്ത്യ 


5. വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് - ഷബ്നിം ഇസ്മായിൽ (132.1 കിലോമീറ്റർ/മണിക്കൂർ)


6. കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം പരാദ കടന്നൽ - ഇൻഡോപ്രിയ ആൻഗുലേറ്റ(Indopria angulata)


7. കന്യാകുമാരി ആസ്ഥാനമായുള്ള നൂറുൽ ഇസ്ലാം സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായത് - ടെസ്സി തോമസ്

🔹'മിസൈൽ വുമൺ ഓഫ് ഇന്ത്യ' എന്നാണ് ടെസ്സി തോമസ് അറിയപ്പെടുന്നത്.


8. 2024 മാർച്ച് 5ന് അന്തരിച്ച, 'ദളിത് ബന്ധു' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി - എൻ. കെ. ജോസ്


9. സാധാരണക്കാർക്ക് മൊബൈലിലൂടെ സൗജന്യമായി നിയമസേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി വകുപ്പും കോമൺ സർവീസ് സെന്ററും സംയുക്തമായി ആരംഭിച്ച പദ്ധതി - ടെലി-ലോ 2.0 (Tele-Law 2.0

No comments:

Powered by Blogger.