Daily Current Affairs | 09 March 2024 | Guides Academy

Daily Current Affairs 09/03/2024

1. മാർച്ച് 8 - അന്താരാഷ്ട്ര വനിതാ ദിനം

🔹
2024ലെ അന്താരാഷ്ട്ര വനിതാദിന പ്രമേയം - Invest in women: Accelerate progress


2. 2024 മാർച്ച് 7ന്, നാറ്റോയിലെ 32-ാമത് അംഗമായ രാജ്യം - സ്വീഡൻ

🔹
സ്വീഡന്റെ പ്രധാനമന്ത്രി- ഉൾഫ് ക്രിസ്റ്റേഴ്സൺ

🔹NATO-
North Atlantic Treaty Organization

🔹നാറ്റോയുടെ
ആസ്ഥാനം- ബ്രസൽസ്, ബെൽജിയം

🔹
1949 ഏപ്രിൽ 4-ലെ വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരമാണ് നാറ്റോ രൂപീകൃതമായത്.

🔹നാറ്റോയുടെ
നിലവിലെ സെക്രട്ടറി ജനറൽ - ജെൻസ് സ്റ്റോൾട്ടൻബർഗ്

🔹നാറ്റോയിലെ
31-ാമത് അംഗ രാജ്യം- ഫിൻലൻഡ്(2023 ഏപ്രിൽ 4)


3. സംസ്ഥാന സർക്കാരിന് കീഴിലുള്ള രാജ്യത്തെ ആദ്യ ഒ.ടി.ടി. പ്ലാറ്റ്ഫോമായ 'സി-സ്‌പേസ്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് - 2024 മാർച്ച് 7

🔹
ഒരു ഫീച്ചർ ഫിലിമിന് 75 രൂപയാണ് ഉപഭോക്താവ് നൽകേണ്ടത്.

🔹
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചുമതലയുള്ള മന്ത്രി - സജി ചെറിയാൻ


4. സംസ്ഥാനത്തെ ആദ്യം മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്നത് - ചേർത്തല(ആലപ്പുഴ)

🔹 സംസ്ഥാന
വ്യവസായ വകുപ്പ് മന്ത്രി- പി. രാജീവ്


5. ഇസാഫ് ഫൗണ്ടേഷന്റെ സ്ത്രീരത്ന ദേശീയ പുരസ്കാരത്തിന് അർഹയായത് - ടെസ്സി തോമസ്


6. ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ ഐ.എ.എ. ഗോൾഡൻ കോമ്പസ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ - ശ്രീനിവാസൻ സ്വാമി 


7. നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരം ഉൾപ്പെടുത്തി നിതി ആയോഗ് ആരംഭിച്ച പോർട്ടൽ - നീതി ഫോർ സ്റ്റേറ്റ്സ്

🔹 നീതി ആയോഗ്
സി.ഇ.ഒ. - ബി.വി.ആർ. സുബ്രഹ്മണ്യം

🔹നീതി ആയോഗ്
ചെയർമാൻ - പ്രധാനമന്ത്രി

🔹നീതി ആയോഗ്
വൈസ് ചെയർമാൻ - സുമൻ കെ. ബെറി

🔹 നീതി ആയോഗ്
നിലവിൽ വന്നത് - 2015 ജനുവരി 1


8. 2024ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ - അമിതാവ് ഘോഷ്

🔹കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധിയെപ്പറ്റി രചനകളിലൂടെ നൽകിയ സംഭാവനകളാണ് അമിതാവ് ഘോഷിനു പുരസ്കാരം നേടിക്കൊടുത്തത്.

🔹
ദ് ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക്, ദ് ഷാഡോ ലൈൻസ്, ദ് ഹങ്‌ഗ്രി ടൈഡ്, ഫ്ലഡ് ഓഫ് ഫയർ എന്നിവയാണ് പ്രധാന നോവലുകൾ.

🔹'ദ് കൽക്കട്ട ക്രോമസോം' ഇദ്ദേഹത്തിന്റെ ശാസ്ത്രനോവലാണ്.

🔹 2018ലെ 54-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവാണ്.

🔹 ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന ആദ്യ വ്യക്തി.

🔹2007-ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.