Daily Current Affairs | 21 March 2024 | Guides Academy

Daily Current Affairs 21/03/2024


1. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഐ.ക്യു. എയറിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന രാജ്യം - ബംഗ്ലാദേശ്

🔹 പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.

🔹 ഇന്ത്യയുടെ സ്ഥാനം- 3

🔹ഐ.ക്യു. എയറിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന നഗരം - ബേഗുസരായ് (ബീഹാർ)

2. ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന തലസ്ഥാന നഗരം - ഡൽഹി 

🔹ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലൻഡ്, ഗ്രെനാഡ, ഐസ്‌ലൻഡ്, മൗറീഷ്യസ്, ന്യൂസിലൻഡ്‌ എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുള്ള ഏഴു രാജ്യങ്ങൾ.


3. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 200 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രം - മഞ്ഞുമ്മൽ ബോയ്സ്
(സംവിധാനം - ചിദംബരം)


4. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പ് - സി-വിജിൽ

🔹 പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.

🔹 രാഷ്ട്രീയപാർട്ടികളുടെ പൊതുയോഗങ്ങൾ, അനൗൺസ്മെന്റ് അനുമതി, വാഹന പെർമിറ്റ് തുടങ്ങിയ വിവിധ തരത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള പോർട്ടൽ - സുവിധ  


5. നൂറ്റാണ്ടുകൾമാത്രം കൂടുമ്പോൾ സംഭവിക്കുന്ന ദീർഘവും അതിതീവ്രവുമായ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്  - 2024 ഏപ്രിൽ 8


6. അടുത്തിടെ ഓപ്പൺ സോഴ്സായി മാറിയ ഇലോൺ മസ്കിന്റെ  എ.ഐ അടിസ്ഥാന ചാറ്റ് ബോട്ട് പ്ലാറ്റ്ഫോം- ഗ്രോക്


7. ഭിന്നശേഷി കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡിഫറന്റ് ആർട്ട് സെന്ററും സെറിബ്രൽ പാഴ്സി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി - ഗോൾഡൻ ഗോൾ 


8. 2024 മാർച്ചിൽ രാജിവച്ച കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രി - പശുപതി കുമാർ പരസ്

🔹 ഭക്ഷ്യസംസ്കരണ വകുപ്പിന്റെ അധിക ചുമതല കിരൺ റിജ്ജുവിന് നൽകി.


No comments:

Powered by Blogger.