Daily Current Affairs | 20 March 2024 | Guides Academy

Daily Current Affairs 20/03/2024

1.2023-ലെ 33-ാമത് സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായത് - പ്രഭാവർമ (15 ലക്ഷം രൂപ)

🔹
രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം.

🔹
കെ. കെ. ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് 12 വർഷത്തിന് ശേഷമാണ് ഒരു മലയാളി അർഹനാകുന്നത്.

🔹
സരസ്വതി സമ്മാൻ പുരസ്കാരം നേടുന്ന നാലാമത്തെ മലയാളിയാണ് പ്രഭാവർമ.

2. സരസ്വതി സമ്മാൻ പുരസ്കാരം നേടുന്ന ആദ്യ മലയാളി/ആദ്യ വനിത - ബാലാമണിയമ്മ (1995, നിവേദ്യം)

🔹
കെ. അയ്യപ്പപ്പണിക്കർ (2005, അയ്യപ്പപ്പണിക്കരുടെ കൃതികൾ), സുഗതകുമാരി(2012, മണലെഴുത്ത്) എന്നിവരാണ് സരസ്വതി സമ്മാനം നേടിയിട്ടുള്ള മറ്റു മലയാളികൾ.

🔹
22 ഇന്ത്യൻ ഭാഷകളിൽനിന്നുള്ള മികച്ച കൃതിയ്ക്കാണ് പുരസ്കാരം നൽകുന്നത്.

🔹
സുപ്രീംകോടതി മുൻ ജഡ്‌ജി അർജുൻ കുമാർ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

🔹
റഷ്യയിലെ സാർ ചക്രവർത്തിമാരുടെ കാലത്തെ ചരിത്രസംഭവങ്ങളാണ് രൗദ്ര സാത്വികത്തിൽ പറയുന്നത്.

3. 1991-ൽ ഏർപ്പെടുത്തിയ പ്രഥമ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് - ഹരിവംശ് റായ് ബച്ചൻ

🔸
2023ലെ 33-ാമത് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചത് - പുഷ്‌പ ഭാരതി (യാദേൻ, യാദേൻ ഔർ യാദീൻ)


4. 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് - സക്കറിയ (പോൾ സക്കറിയ)

🔹
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം.

🔹
എന്തുണ്ട് വിശേഷം പിലാത്തോസേ, ഭാസ്കരപട്ടേലരും എന്റെ ജീവിതവും, ഇതാണെന്റെ പേര്, ഇഷ്ടികയും ആശാരിയും, പ്രെയ്സ് ദ ലോർഡ് എന്നിവ പ്രധാന ലഘുനോവലുകളാണ്.

🔹
ഒരു ആഫ്രിക്കൻ യാത്ര, അഗ്നിപർവതങ്ങളുടെ താഴ്‌വരയിൽ, തപോവന യാത്ര, സഞ്ചാരപുസ്തകം എന്നിവ പ്രധാന യാത്രാവിവരണങ്ങളാണ്.

🔹 '
എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ' എന്ന ഇംഗ്ലീഷ് നോവലും സക്കറിയ എഴുതിയിട്ടുണ്ട്.

🔹
2020-ലെ എഴുത്തച്ഛൻ പുരസ്‍കാരവും 2019-ലെ വള്ളത്തോൾ സാഹിത്യ പുരസ്കാരവും സക്കറിയയ്ക്കായിരുന്നു.

5. 2022-ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് - സേതു (എ. സേതുമാധവൻ)


6. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ (വിസിൽ) പുതിയ സി.ഇ.ഒ യായി നിയമിതനായത് - ശ്രീകുമാർ കെ.നായർ


No comments:

Powered by Blogger.