Daily Current Affairs | 01 April 2024 | Guides Academy
Daily Current Affairs 01/04/2024
1.പ്രഥമ മാധവികുട്ടി പുരസ്‌കാരത്തിന് അർഹയായത്-
കെ. ആർ മീര
2.ഭാരതരത്ന ഏറ്റവും കൂടുതൽ പേർക്ക് നൽകിയ വർഷം-
2024 (5 പേർക്ക്)
► 2024 ഇൽ ഭാരതരത്ന പുരസ്കാരത്തിന് അർഹരായവർ
1.എൽ. കെ അദ്വാനി
2.കർപ്പൂരി ഠാക്കൂർ (മരണാനന്തരം)
3. പി. വി നരസിംഹ റാവു (മരണാനന്തരം)
4. ചരൺ സിംഗ് (മരണാനന്തരം)
5. എം. എസ് സ്വാമിനാഥൻ (മരണാനന്തരം)
3.പാചകം മുതൽ പ്രസവാനന്തര ശുശ്രൂഷ വരെ യുള്ള വീട്ടുജോലികൾക്ക് ആളെ നൽകുന്ന കുടുംബശ്രീയുടെ പദ്ധതി-
ക്വിക് സെർവ്
4.പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പല്ലി-
Cnemaspis vangoghi
വിൻസന്റ് വാൻഗോഗിൻ്റെ പ്രശസ്ത ചിത്രമായ 'ദ സ്‌റ്റാറി നൈറ്റ്' നെ അനുസ്മരിപ്പിക്കുന്ന നിറം ഉള്ളതു കൊണ്ടാണ് പല്ലിക്ക് ഈ പേര് നൽകിയത്.
5.അടുത്തിടെ, ദ്വീപ് രാഷ്ട്രമായ മഡഗാസ്ക റിൽ വീശിയ ചുഴലിക്കാറ്റ്-
ഗമാനേ (Gamane)
6. ഇന്ത്യൻ മഹാസമുദ്രത്തിൽ, അപൂർവയിനം മൂലകങ്ങളുടെ ഖനനത്തിനായുള്ള ഇന്ത്യൻ ദൗത്യം-
സമുദ്രയാൻ
7. സമുദ്രയാൻ ദൗത്യത്തിൻ്റെ ഭാഗമായി ആഴക്കടൽ ഖനനത്തിനായി ഇന്ത്യ രൂപകൽപ്പന ചെയ്ത പേടകം-
മത്സ്യ 6000
8. 2024 ലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വേദിയായത്-
വർക്കല (തിരുവനന്തപുരം)
9.കൊച്ചി കായലിൽ സർവീസ് ആരംഭിച്ച രാജ്യത്തെ ഏറ്റവും വലുതും നീളം കൂടിയതുമായ സോളാർ ബോട്ട്-
ഇന്ദ്ര
10.ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ആഴ്ച ഒന്നാം റാങ്കിൽ ഇരുന്ന ഇന്ത്യൻ താരങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കിയത്-
സാത്വിക് സായി രാജ് - ചിരാഗ് ഷെട്ടി സഖ്യം
No comments: