Daily Current Affairs | 05 July 2024 | Guides Academy

Daily Current Affairs 5/7/2024

1.കേരളാ ഹൈക്കോടതി ആക്ട‌ിംഗ് ചീഫ്ജസ്റ്റിസായി നിയമിതനായത്-

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്

2.സംസ്ഥാന വനം വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് വേദിയായത് -

തിരുവനന്തപുരം

3. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകിയ ലൊക്കേഷൻ കോഡ്-

IN NYY 1

► IN സൂചിപ്പിക്കുന്നത് - ഇന്ത്യ

NYY സൂചിപ്പിക്കുന്നത്  - നെയ്യാറ്റിൻകര 

4. അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം -

കതിരവൻ

5.അടുത്തിടെ, മതപരിവർത്തനം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി-

അലഹബാദ് ഹൈക്കോടതി

6. നെതർലൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്-

Dick Schoof

7. സാമ്പത്തിക പ്രതിസന്ധിമൂലം വർത്തനം അവസാനിപ്പിച്ച സമൂഹമാധ്യമമായ എക്സിന്റെ ഇന്ത്യൻ ബദലായിരുന്ന ആപ്-

കു ആപ്

8.മേഘാലയിലെ ഉംറോയിൽ ആരംഭിച്ച ഇന്ത്യ-മംഗോളിയ  സംയുക്തസൈനികാഭ്യാസം-

നോമാഡിക് എലിഫെന്റ്

9.അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ചർച്ചകൾ ക്കായി ഐക്യരാഷ്ട്രസഭയുടെ മൂന്നാമത്തെ സമ്മേളനം നടന്നത്-

ദോഹ (ഖത്തർ)

10. അടുത്തിടെ, കേരളവുമായുള്ള ടൂറിസം സഹകരണത്തിന് ധാരണയായ രാജ്യം-

ക്യൂബ

11. യു എസ് ആസ്ഥാനമായുള്ള Space Explo- ration and Research Agency (SERA)യും ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനും അവരുടെ ബഹിരാകാശ യാത്രാ പദ്ധതിയുടെ പങ്കാളിയായി പ്രഖ്യാപിച്ച രാജ്യം-

ഇന്ത്യ

No comments:

Powered by Blogger.