Daily Current Affairs | 04 July 2024 | Guides Academy
Daily Current Affairs 04/07/2024
1.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത്-
ചല്ല ശ്രീനിവാസുലു
2.ന്യൂഡൽഹിയിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം-
യുഗേ യുഗീൻ ഭാരത് മ്യൂസിയം
► മ്യൂസിയം നിർമ്മാണത്തിന് ഇന്ത്യ യുമായി സഹകരിക്കുന്ന രാജ്യം-
ഫ്രാൻസ്
3.അടുത്തിടെ പൊട്ടിത്തെറിച്ച ലെവോടോബി ലാകി-ലാകി' അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം -
ഇന്തോനേഷ്യ
4. ഇന്ത്യൻ നാവികസേന വികസിപ്പിച്ച ഏറ്റവും ശക്തമായ നോൺ ന്യൂക്ലിയർ ബോംബ്-
സെബെക്സ്‌സ് 2
►ഇന്ത്യ ബ്രഹ്മോസിലും അഗ്‌നിയിലും ഉപയോഗിക്കുന്ന സ്ഫോടകവസ്തുവായ ടി.എൻ.ടി യെക്കാളും രണ്ട് മടങ്ങ് സ്ഫോടന ശക്തി സെബൈക്സ് - 2 ന് ഉണ്ട്
5.വേൾഡ് ഓഫ് കോഫിയുടെ കോപ്പൻഹേഗൻ (ഡെൻമാർക്ക്) എഡിഷനിൽ മികച്ച സ്വീകാര്യത ലഭിച്ച വയനാട്ടിലെ കാപ്പി-
വയനാടൻ റോബസ്റ്റ
6. 2023 സെപ്‌തംബർ 2 ന് സൂര്യനെക്കു റിച്ച് പഠിക്കുവാൻ ഇന്ത്യ വിക്ഷേപിച്ച 'ആദിത്യ എൽ 1' പേടകത്തിന് എൽ പോയിന്റിനുചുറ്റും ഒരു തവണ ഭ്രമണം ചെയ്യാൻ എടുത്ത സമയം-
178 ദിവസം
7.തായ്ലാന്റിൽ നടക്കുന്ന ഇന്ത്യൻ ആർമിയും റോയൽ തായ് ആർമിയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം-
Maitree
8. അടുത്തിടെ, ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി 1.5 ബില്യൺ ഡോളർ വായ്‌പ അനുവദിച്ചത്-
ലോകബാങ്ക്
9.അടുത്തിടെ, സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസിന്റെ ചിത്രം പകർത്തിയ നാസ യുടെ ഉപഗ്രഹം-
മാർസ് ഒഡീസി ഓർബിറ്റർ
10. ഇന്തോനേഷ്യ വേദിയാകുന്ന ഏഷ്യൻ ജൂ നിയർ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബാഡ്മിന്റൺ താരം -
സാങ് സിജിയെ (ചൈന)
No comments: