Daily Current Affairs | 26 August 2024 | Guides Academy

Daily Current Affairs 26/08/2024

1.കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം  സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് -
അഴീക്കൽ,കണ്ണൂർ

2.കേരളത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും രാജ്യാന്തര വിപണിയിലെ വിപണന സാധ്യത  കൂട്ടുകയും പൊതുവായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതി -
കേരള ബ്രാൻഡ്

🔹 കേരള ബ്രാൻഡ് പദവി ലഭിച്ച കേരളത്തിലെ ഉൽപ്പന്നം -
വാരപ്പെട്ടി വെളിച്ചെണ്ണ


3. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി - എം. ബി രാജേഷ്

4.വജ്രത്തിന്റെ ഭാരം രേഖപ്പെടുത്തുന്നത് - കാരറ്റ്

🔹
0.2ഗ്രാം വജ്രാമാണ് ഒരു കാരറ്റ്

🔹 ലോകത്തിലെ ഏറ്റവും വലിയ വജ്രോൽപാദകർ -
ബോട്സ്വാന

5. അൾട്രാ സ്ലോമോഷൻ ടെക്നോളജിയിൽ സെക്കന്റിന്റെ 5000 കോടിയിൽ ഒരു അംശം വരെ പകർത്താൻ സഹായിക്കുന്ന പുത്തൻ കണ്ടുപിടിത്തം നടത്തിയത് - ഐ.ഐ.ടി. ഇൻഡോർ

6. 117 വയസ്സുകാരിയായ സ്പെയിൻകാരി  മരിയ ബ്രന്യാസ് മരിച്ചതോടെ ലോക മുത്തശ്ശി ആയത് - തൊമിക്കൊ ഇതൂക്ക

7. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി - പി.പ്രസാദ്

8. സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർധിപ്പിക്കുന്നതിനായി സ്‌പൈസ് ബോർഡ് ആരംഭിച്ച പദ്ധതി - സ്‌പൈസ്ഡ് ( സസ്റ്റൈനബിലിറ്റി ഇൻ സ്പൈസ് സെക്ടർ ത്രൂ പ്രോഗ്രസീവ് ആൻഡ് കൊളബറേറ്റീവ് ഇന്റർവെൻഷൻ ഫോർ എക്സ്പോർട്ട് ഡെവലപ്മെന്റ് )

9.ഏഷ്യയിലെ സമ്പന്ന ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത് -
ഗുജറാത്ത്‌ കച്ച് ജില്ലയിലെ മധാപർ ഗ്രാമം

10. ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം നേടിയത് -  കലാമണ്ഡലം രാമ ചാക്യാർ ( കൂടിയാട്ടം ആചാര്യൻ )

🔹55555 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം പതിച്ച 10 ഗ്രാം സ്വർണപതക്കവുമാണ് പുരസ്‌കാരം.

11. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈ ഡെക്ക് നിലവിൽ വരുന്നത് - ബംഗ്ളൂരു

🔹
250 മീറ്റർ ഉയരമുള്ള ടവർ ബംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കും

12.555 വർഷം മുമ്പ് ആദ്യമായി ഇന്ത്യയിൽ എത്തിയ റഷ്യക്കാരൻ - അഫനാസി നികിതിൻ

🔹നികിതിൻ നടത്തിയ യാത്രയുടെ സ്മരണാർത്ഥം ഓണററി റഷ്യൻ കോൺസലും തിരുവനന്തപുരം റഷ്യൻ കൾച്ചർ സെന്റർ ഡയറക്ടർ മായ രതീഷ് സി നായർ പുനരാവിഷ്കരിക്കുന്ന  യാത്ര -
വോയേജ് @555

🔹1466 ലാണ് ത്വേറിൽ നിന്ന് വോൾഗ നദിയിലൂടെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.

13. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നവീകരണവും സഹകരണവും വളർച്ചയും ഉത്തേജിപ്പിക്കുന്ന കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക് സ്ഥാപിക്കുന്നത് എവിടെ -
തൃശ്ശൂർ

🔹 സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി  -
പി.രാജീവ്

14. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയാവുന്നവർക്ക് സഹായം തേടാനുള്ള ടോൾ ഫ്രീ നമ്പർ - 1930

15.യുദ്ധമേഖലയിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങൾ യുക്രൈന് കൈമാറിയത് ഏത് പദ്ധതിപ്രകാരമാണ് -
ഭീഷ്മ് (ഭാരത് ഹെൽത്ത്‌ ഇനിഷ്യെറ്റീവ് ഫോർ സഹയോഗ് ഹിത ആൻഡ് മൈത്രി)

No comments:

Powered by Blogger.