Daily Current Affairs | 27 August 2024 | Guides Academy

Daily Current Affairs 27/08/2024

1. മെക്കെദാറ്റു പ്രൊജക്റ്റ് സ്ഥിതിചെയ്യുന്ന നദി -
കാവേരി (കർണാടക )

2. ചട്ടമ്പിസ്വാമി ജയന്തി -
ഓഗസ്റ്റ് 25(1853 ഓഗസ്റ്റ് 25)

🔹 വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ എത്രാമത് ജയന്തിയാണ് ഈ വർഷം ആചരിക്കുന്നത് -171

🔹 വേദാധികാര നിരൂപണം അദ്വൈത ചിന്താമണി തുടങ്ങിയവയാണ് കൃതികൾ.

3.സ്പേസ് സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച രാജ്യത്തെ ആദ്യ പുനരുപയോഗ ഹൈബ്രിഡ് റോക്കറ്റ് -
റൂമി 1

🔹 മിഷൻ റൂമി 2024 എന്ന് പേരിട്ട ദൗത്യത്തിലൂടെ 53 ചെറു ഉപഗ്രഹങ്ങൾ ഏഴു മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിൽ എത്തിച്ചു.

🔹 കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനായി ഉള്ള മൂന്ന് ക്യൂബ് ഉപഗ്രഹങ്ങളെയും 50 പിസ്കോ ഉപഗ്രഹങ്ങളെയുമാണ് വിക്ഷേപിച്ചത്.


4. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം-
സ്യൂട്ട് ഗ്നു ലിനക്സ് 22.04

🔹 ജനകീയ സ്വാതന്ത്ര സോഫ്റ്റ് വെയറായ ഉബുണ്ടു അടിസ്ഥാനമാക്കിയാണ് ലിനക്സ് 22.04 നിർമ്മിച്ചത് 

5. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബയോ ഉത്പാദന രംഗത്ത് മികച്ച പ്രകടനം പരിപോഷിപ്പിക്കുന്നതിനുള്ള ബയോടെക്നോളജി വകുപ്പിന്റെ നയം - ബയോ ഇ 3 നയം 

🔹 ബയോ അധിഷ്ഠിത രാസവസ്തുക്കൾ സ്മാർട്ട് പ്രോട്ടീനുകൾ ബയോതെറാപ്പി കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷി കാർബൺ ക്യാപ്ച്ചർ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കും.

🔹 കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ,ആരോഗ്യം എന്നീ മേഖലകളിൽ നടപ്പാക്കേണ്ട സുസ്ഥിര പദ്ധതികളെക്കുറിച്ചും നയം പ്രതിപാദിക്കുന്നു.

6.ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലന പരിപാടി -
 മിത്ര ശക്തി 

🔹 മിത്രശക്തിയുടെ പത്താം പതിപ്പാണ് ഈ മാസം സമാപിച്ചത്.

7.ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതി - വിജ്ഞാൻ ധാര 

🔹 രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികശേഷി വർദ്ധിപ്പിക്കൽ, ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

🔹 പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലാവധി - 2021 -2026

🔹 ഇൻസ്റ്റിറ്റ്യൂഷണൽ ആൻഡ് ഹ്യൂമൻ കപ്പാസിറ്ററി ബിൽഡിംഗ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഇൻവെൻഷൻ, ടെക്നോളജി ഡെവലപ്മെന്റ് ആൻഡ് ഡിപ്ലോയ്മെന്റ് എന്നീ മൂന്ന് ഘടകങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

8. ഓസ്ട്രേലിയയിലെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി -
ജിൻസൺ ചാൾസ് 


9. കായ ഉപ്പേരിയും ശർക്കര വരട്ടിയും ഓണത്തിന് വിപണിയിൽ എത്തിക്കാൻ കുടുംബശ്രീ ആരംഭിച്ച ബ്രാൻഡ് - ഫ്രഷ് ബൈറ്റ്സ് 

10. 2024 ഓഗസ്റ്റിൽ വിരമിക്കുന്ന പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം - ശിഖർ ധവാൻ 

🔹നൂറാമത്തെ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ 

🔹 ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റ മത്സരത്തിലെ വേഗമേറിയ സെഞ്ച്വറിയുടെ റെക്കോർഡ് ശിഖർ ധവാന്റെ പേരിലാണ് 
(85 പന്തിൽ)

11. സ്ത്രീ സമത്വ ദിനം - ഓഗസ്റ്റ് 26

👉 രാജ്യാന്തര ശ്യാന ദിനം - ഓഗസ്റ്റ് 26

👉 മദർ തെരേസയുടെ ജന്മദിനം - ഓഗസ്റ്റ് 26

No comments:

Powered by Blogger.