Daily Current Affairs | 01 October 2024 | Guides Academy

Daily Current Affairs 01/10/2024


1. എഴുപതാമത് നെഹ്റു ട്രോഫി ജലോത്സവത്തിലെ വിജയി - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ

🔹
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. പതിനാറാം തവണയാണ് കാര്യച്ചാൽ നെഹ്റു ട്രോഫി ജേതാക്കൾ ആകുന്നത്.

🔹
വിയാപുരമാണ് രണ്ടാമതെത്തിയത്.

2. ഗുർജരി, ഉമ,ജ്യോതി തുടങ്ങിയവ ഏത് കാർഷിക ഇനമാണ് -
നെല്ല്

🔹 ഗുജറാത്ത് ആനന്ദ് സർവകലാശാലയിലെ നെല്ലിനമാണ്
ഗുർജരി

3. ഐഐടി ഡൽഹിയുടെ പിന്തുണയോടെ ഭാരം കുറഞ്ഞതും ശരീരം മുഴുവൻ സംരക്ഷണം നൽകുന്നതും ഏറ്റവും ശക്തമായ ആക്രമണത്തെയും പ്രതിരോധിക്കുന്നതുമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചത് -
ഡി. ആര്‍.ഡി.ഒ

🔹
അബ്ഹെഡ്( അഡ്വാൻസ്ഡ് ബാലസ്റ്റിക്സ് ഫോർ ഹൈ എനർജി ഡിഫീറ്റ് )എന്നാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ പേര്.

4. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനം ആക്കുന്ന അർബൻ ഗവൺസ് ഇൻഡക്സിൽ ഒന്നാമതെത്തിയത് - കേരളം

🔹
59.31 മാർക്കോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്.

🔹 തദ്ദേശ ജനപ്രതിനിധികളുടെ ശാക്തീകരണം,നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത,ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധന മാനേജ്മെന്റിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മികവ് നിശ്ചയിച്ചത്.

🔹രണ്ടാം സ്ഥാനത്ത് എത്തിയത് -
ഒഡീഷ (55.1. പോയിന്റ് )

🔹
നാഗാലാൻഡ് ആണ് ഏറ്റവും അവസാന സ്ഥാനത്ത്.

5.ദയാവധം ആദ്യമായി അംഗീകരിച്ച രാജ്യം - നെതർലാൻഡ്സ്  (2002 ഏപ്രിൽ )

🔹 മലയാളത്തിൽ ദയാവധം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് -
സുകുമാർ അഴീക്കോട്

6.തമിഴ്നാട് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് - ഉദയനിധി സ്റ്റാലിൻ

🔹
തമിഴ്നാട് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപ മുഖ്യമന്ത്രിയെ നിയമിക്കുന്നത്.

🔹 തമിഴ്നാട് ഗവർണർ -
ആർ. എൻ. രവി

7. 2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം- യു.എസ്.എ.

8. വൃദ്ധരുടെ ക്ഷേമത്തിനായി  വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന വയോജന സൗഹൃദ പദ്ധതി  - സഹയാത്ര

🔹
ലോക വൃദ്ധ ദിനമായ ഒക്ടോബർ ഒന്നിന്  പദ്ധതി ആരംഭിക്കും.


No comments:

Powered by Blogger.