Daily Current Affairs | 19 March 2024 | Guides Academy

Daily Current Affairs 19/03/2024

1. 2024-ലെ രണ്ടാമത് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

🔹
ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കിയത്.


2. 2024 മാർച്ചിൽ അന്തരിച്ച, മനുഷ്യരും കുരങ്ങുകളുമുൾപ്പെടുന്ന
പ്രൈമേറ്റുകളെക്കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ - ഫ്രാൻസ് ഡി വാൾ

🔹
ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിലൊരാളായി ടൈം വാരിക 2007-ൽ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

🔹
നെതർലൻഡ്‌സാണ് ഡി വാളിന്റെ ജന്മദേശം.


3. ഏഴാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത് - വി. ജി. തമ്പി (25555 രൂപ)

🔹'
ഇദം പാരമിതം' എന്ന നോവലിനാണ് പുരസ്കാരം.

🔹 '
കാക്കനാടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് - ജോർജ് വർഗീസ്

🔸 6-ാമത് കാക്കനാടൻ പുരസ്‌കാര ജേതാവ് - കെ. വി.മോഹൻകുമാർ(കൃതി : സമ്പൂർണ കഥകൾ)


4. "സുഗന്ധജീവിതം" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്- വിജു ജേക്കബ്

🔹എറണാകുളം ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ ഒലിയോറൈസിൻ ഉത്പാദക കമ്പനിയായ സിന്തൈറ്റിന്റെ മാനേജിങ് ഡയറക്ടറാണിദ്ദേഹം.


5.  ലോകത്തിലെ ഏറ്റവും മികച്ച 10 കമാൻഡോ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ് - മാർകോസ്


6. രാജ്യത്തെ ഏറ്റവും നീണ്ട ചെവിയുള്ള മുള്ളൻപ്പന്നിയെ ജമ്മു-കാശ്മീരിലെ രജൗറിയിൽ കണ്ടെത്തി.


7. തെന്മലയിലെ ആദിവാസി ഊരുകളിൽ നിന്നും കണ്ടെത്തിയ കുള്ളൻ പശുക്കളെ 'തെന്മല ഡ്വാർഫ്' എന്ന പേരിൽ വികസിപ്പിക്കും.

🔹
സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി- ജെ. ചിഞ്ചുറാണി (മണ്ഡലം- ചടയമംഗലം)


8. 2024 മാർച്ചിൽ പൊട്ടിത്തെറിച്ച
റെയ്ക്യാനസ് അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം - ഐസ്‌ലൻഡ്


9. അടുത്തിടെ
മലയാളി ഗവേഷകർ കർണാടകയിലെ ബെലഗാവിയിൽനിന്ന് കണ്ടെത്തിയ ജൈവകീടനിയന്ത്രണത്തിന് സഹായിക്കുന്ന പുതിയ ഇനം പരാദകടന്നൽ - ‘ടീനിയോ ഗൊണാലസ് ദീപക്കി’

🔹പ്രകൃതിസ്നേഹിയായ
ഡോ. ദീപക് ദേശ്പാണ്ഡെയോടുള്ള ബഹുമാനാർഥമാണ് ‘ടീനിയോ ഗൊണാലസ് ദീപക്കി’ എന്ന പേര് നൽകിയത്.

No comments:

Powered by Blogger.